മേലേതില്‍ പാലം വാഴാനി പുഴയില്‍ തകര്‍ന്ന് വീണിട്ട് ഒരു മാസം
വടക്കാഞ്ചേരി: എങ്കക്കാടിനെ വടക്കാഞ്ചേരി പുല്ലാനിക്കാടുമായി ബന്ധിപ്പിക്കുന്ന വാഴാനി പുഴയ്ക്ക് കുറുകെയുള്ള മേലേതില്‍ പാലം പുഴയിലേക്ക് തകര്‍ന്ന് വീണിട്ട് ഒരു മാസം.
പാലം പുനര്‍നിര്‍മിക്കാനോ, ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാനോ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങള്‍. പുല്ലാനിക്കാട് പുഴയ്ക്ക് അപ്പുറത്ത് താമസിയ്ക്കുന്ന 25 ഓളം കുടുംബങ്ങളുടെ സഞ്ചാര മാര്‍ഗമായിരുന്നു ഈ പാലം പുതുക്കി നിര്‍മിക്കണമെന്ന ആവശ്യത്തിന് കാലങ്ങള്‍ പഴക്കമുണ്ട്. നിലവിലെ നഗരസഭാ കൗണ്‍സിലര്‍ പ്രിന്‍സ് ചിറയത്ത് മുന്‍കൈ എടുത്ത് ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചതാണ്. ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തതാണ്. ഒരു കോടി 30 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. ഇത് നഗരസഭയില്‍ സമര്‍പ്പിച്ചപ്പോള്‍ ഇത്രയും ഭാരിച്ച തുക ചിലവഴിയ്ക്കാനാകില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് അനില്‍ അക്കര എം.എല്‍.എ യെ സമീപിച്ചപ്പോള്‍ അദ്ദേഹം തുക നല്കാന് തയാറായെങ്കിലും പ്രവര്‍ത്തനം ആര് നടത്തണമെന്നതിനെ കുറിച്ച് തര്‍ക്കം ഉടലെടുത്തു. ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലമായതിനാല്‍ തങ്ങള്‍ പണി നടത്തുമെന്ന് വകുപ്പും, നഗരസഭയുടെ എല്‍.എസ്.ജി.ഡി പണി നടത്താമെന്ന് നഗരസഭയും നിലപാട് കൈകൊണ്ടു. തര്‍ക്കത്തിനൊടുവില്‍ തുക അനുവദിക്കുന്നതിനും പേരായ്മകളുണ്ടായി. നഗരസഭ എന്‍.ഒ.സി നല്‍കാതിരുന്നതും പ്രതിസന്ധിയായി. ഇതോടെ പാലം നിര്‍മാണവും സ്തംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."