'കശാപ്പ് നിയന്ത്രണത്തിനെതിരെ യോജിച്ച് നീങ്ങണം'; രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ച് പിണറായി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണത്തിനെതിരെ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ യോജിച്ച് നീങ്ങണമെന്നാവശ്യപ്പെട്ട് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി കത്തയച്ചു.
ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് കേന്ദ്ര നിയന്ത്രണത്തിലൂടെ നടന്നിരിക്കുന്നതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവും, മതനിരപേക്ഷവിരുദ്ധവുമായ ഈ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അടിസ്ഥാനസ്വാതന്ത്ര്യത്തെയും ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു.
കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗത്തെയാണ് ഈ ചട്ടങ്ങള്‍ ഗുരുതരമായി ബാധിക്കുക. നിര്‍ദ്ദിഷ്ടചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ സംസ്ഥാന നിയമനിര്‍മാണ സംവിധാനങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍, അതത് സംസ്ഥാനങ്ങളുടെ സാമൂഹിക, സാംസ്‌കാരികസാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസൃതമായി നിയമനിര്‍മാണം നടത്തുവാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."