കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം: പൊലിസ് കേസെടുക്കില്ല
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിനെതിരെ കേസെടുക്കില്ലെന്ന് സൂചന. പ്രസംഗത്തിലൂടെ കോടിയേരി കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന ആരോപണം നിലനില്‍ക്കില്ലെന്ന നിയമോപദേശം പൊലിസിന് ലഭിച്ചതിനെത്തുടര്‍ന്നാണിത്. ആ നാട്ടിലുള്ള ചില പദപ്രയോഗങ്ങളും പഴഞ്ചൊല്ലുകളും പ്രസംഗത്തില്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും പൊലിസിന് നിയമോപദേശം ലഭിച്ചതായാണ് സൂചന.
കോടിയേരിയുടെ പ്രസംഗം കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
'വയലില്‍ പണി തന്നാല്‍ വരമ്പത്ത് കൂലി കൊടുക്കണം' എന്ന കോടിയേരിയുടെ പരാമര്‍ശമാണ് വിവാദമായത്. അക്രമിക്കുന്നവരോടു കണക്കു തീര്‍ക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു. വീടുകളും കടകളും ആക്രമിക്കരുത്. അക്രമിക്കാന്‍ വന്നവരെ അതുപോലെ തിരിച്ചയക്കരുത്. വയലില്‍ പണി തന്നാല്‍ വരമ്പത്തു തന്നെ കൂലി കൊടുക്കണം. കൊലപാതകത്തിനു മുന്നില്‍ സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതികരിക്കണം, ആവശ്യമായ കായികപരിശീലനം സഖാക്കള്‍ സ്വായത്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."