ബൈക്ക് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു
കോഴിക്കോട്: മരണ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു.
ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. പെരുവയല്‍ ലക്ഷ്മിനിലയത്തില്‍ രാജേന്ദ്രമോഹന്റെ കെ.എല്‍ 11 ബിഎച്ച്3883 നമ്പര്‍ ഹീറോ ഗ്‌ളാമര്‍ ബൈക്കാണ് പൂര്‍ണമായും കത്തിനശിച്ചത്. എരഞ്ഞിപ്പാലം മിനി ബൈപ്പാസ് തിരുത്തിയാട് പൊന്‍മിളിപറമ്പ് പ്രമീള കുമാരിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. രാജേന്ദ്രമോഹന്റെ സഹോദന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മഴകാരണം ഇവിടെ ബൈക്ക് നിര്‍ത്തി പോയതായിരുന്നു. മുന്‍വശത്തെ ടയര്‍ ഒഴികെ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
വീടിന്റെ ജനലും ചില്ലും കെ.എസ്.ഇ.ബി മീറ്ററും കത്തിനശിച്ചു. എകദേശം 70,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത് കുമാര്‍, ലീഡിംഗ് ഫയര്‍മാന്‍ കെ.എസ് സുനില്‍, ശ്രീലേഷ്, ഒ.എ സരീഷ്, പി. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ യൂനിറ്റ് എത്തിയാണ് തീയണച്ചത്. സഞ്ചയനം നടക്കുന്ന വീടായതിനാല്‍ സ്ത്രീകളടക്കം 25ഓളം പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു. നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ അഷ്‌റഫ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."