ആശ്വാസം; രണ്ട് വര്‍ഷം വരെ വിലക്ക് ലഭിച്ചേക്കാവുന്ന വിലക്ക് ഒരു മത്സരത്തില്‍ മാത്രം
ബ്യൂണസ് അയേഴ്സ്: കോപാ അമേരിക്ക ചാംപ്യന്‍ഷിപ്പിനിടെ റഫറിമാര്ക്കെതിരേയും ഫുട്ബോള്‍ ഫെഡറേഷനെതിരേയും ആരോപണം ഉന്നയിച്ച മെസ്സിക്ക് വലിയ നടപടികളില്ല. രണ്ട് വര്‍ഷം വരെ താരത്തിന് വിലക്ക് ലഭിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. 1500 ഡോളര്‍ (103428.75 രൂപ ) പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. കോപാ അമേരിക്കയിലെ മൂന്നാം മത്സരത്തിന് വേണ്ടി ചിലിയും അര്‍ജന്റീനയും തമ്മിലുള്ള മത്സരത്തിനിടെ മെസ്സി ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.
ഇതിനെ തുടര്‍ന്നായിരുന്നു റഫറിമാര്ക്കെതിരേയും സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനെതിരേയും മെസ്സിയുടെ ആരോപണം. ചാംപ്യന്‍ഷിപ്പിന്റെ തുടക്കത്തിലും മെസ്സി ഫെഡറേഷനെതിരേയും റഫറിമാര്ക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് മെസ്സിക്കെതിരേ കടുത്ത അച്ചടക്ക നടപടി വരുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനെ വിമര്‍ശിച്ചതില്‍ മെസ്സിക്ക് എതിരെ നടപടി ഉ@ായില്ല.
അതും അച്ചടക്ക കമ്മിറ്റിക്ക് മുന്നില്‍ ഉ@ണ്ടായിരുന്നു. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷന് മുഴുവന്‍ അഴിമതി ആണെന്നും കോപ അമേരിക്ക ബ്രസീലിനെ വിജയിപ്പിക്കാന്‍ വേ@ണ്ടി നടത്തുന്നതാണെന്നുമായിരുന്നു മെസ്സിയുടെ വിമര്‍ശനം. ഈ ആരോപണത്തിന് നടപടിയൊന്നും എടുത്തിട്ടില്ല. ടൂര്‍ണമെന്റില്‍ മെസ്സിയില്‍ നിന്നുണ്ടായ എല്ലാ നിയമ ലംഘനങ്ങള്‍ക്കും വേണ്ടിയാണ് ഒരു മത്സരത്തിലെ വിലക്കും പിഴയും.
ഇതോടെ അര്‍ജന്റീനയുടെ അടുത്ത മത്സരത്തില്‍ മെസ്സിക്ക് ഇറങ്ങാന്‍ സാധിക്കില്ല. മെസ്സിയുടെ കരിയറിലെ രണ്ടാം ചുവപ്പ് കാര്‍ഡായിരുന്നു ചിലിക്കെതിരേയുള്ള മത്സരത്തില്‍ ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് ചിലി താരം മെഡലിനും ചുവപ്പ് ലഭിച്ചിരുന്നു.
കോപാ അമേരിക്കക്ക് ശേഷം വിശ്രമത്തിലുള്ള മെസ്സി ഇതുവരെയും ബാഴ്സലോണക്ക് ഒപ്പം ചേര്‍ന്നിട്ടില്ല. പ്രീ സീസണ് മുന്‍പായി താരം ടീമിനൊപ്പം ചേരുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."