കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടി
താമരശേരി: കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടി. എടുത്തുവെച്ചകല്ല് വനത്തിനുള്ളില്‍ ഇന്നലെ വൈകിട്ടാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പ്രദേശത്തു ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. കണ്ണപ്പന്‍കുണ്ട് പുഴയില്‍ പൊടുന്നനെ വെള്ളം കുത്തിയൊലിച്ച് ഒഴുകിയെത്തി. ഇതേതുടര്‍ന്നാണ് വനത്തില്‍ ഉരുള്‍പൊട്ടിയതായി സ്ഥിരീകരിച്ചത്.
മട്ടിക്കുന്ന് പാലത്തിനു മുകളിലും വെള്ളം കയറിയിട്ടുണ്ട്. പുഴ കരകവിഞ്ഞ് ഒഴുകിയിട്ടില്ല. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പൊലിസും റവന്യൂ, ഫയര്‍ഫോഴ്‌സ്, പഞ്ചായത്ത് അധികൃതരും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി.
ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത്താകണമെന്നും കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
ആളുകളോട് ബന്ധുവീടുകളിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് പറഞ്ഞു.
പ്രളയസമയത്ത് വന്‍ നാശനഷ്ടമുണ്ടായ പ്രദേശമാണിത്. വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.
അന്ന് കണ്ണപ്പന്‍കുണ്ട് പാ ലത്തില്‍ കല്ലും മരങ്ങളും വന്നടിഞ്ഞ് പുഴ ഗതിമാറിയൊഴുകി. ഇതേതുടര്‍ന്ന് പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപും തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."