HOME
DETAILS

'എന്റെ മയ്യിത്തിനു വേണ്ടി കാത്തിരിക്കുന്നവരുണ്ട്. എന്റെ മക്കളെ കൈയ്യടക്കുകയാണ്‌ അവരുടെ ലക്ഷ്യം'

  
backup
October 06 2018 | 05:10 AM

the-are-waiting-for-my-dead-body

 

കോഴിക്കോട്: മുന്‍ നക്‌സല്‍ നേതാവ് നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് ബന്ധുക്കള്‍ കാണിച്ച അനീതിക്കെതിരേ പ്രതിഷേധം വ്യാപകമാകുമ്പോള്‍ അടുത്ത കാലത്ത് ഇസ്‌ലാം സ്വീകരിച്ചവര്‍ക്കിടയിലും ആശങ്ക കനക്കുന്നു. നാളെ ഞങ്ങളെപ്പോലുള്ളവരുടെ മയ്യിത്തിനോടും സമൂഹവും സമുദായവും ഇതുതന്നെയല്ലേ കാണിക്കുക എന്നാണവര്‍ ചോദിക്കുന്നത്.

2008 ല്‍ ഇസ്‌ലാം മതം സ്വീകരിച്ച എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അസ്മ നസ്‌റീന്‍, പെരുമ്പാവൂരിലെ ഈസ എന്നിവരാണ് ഈ ചോദ്യമുയര്‍ത്തുന്നത്. ഇതേ ചോദ്യവുമായി നിരവധിപേര്‍ പലയിടത്തുമുണ്ടെന്നും അവര്‍ മുന്നറിയിപ്പ് തരുന്നു. ഈ ചോദ്യം നേരത്തെയുണ്ടെങ്കിലും മനസില്‍ ഭീതി ഇപ്പോള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണെന്ന് അസ്മ നസ്‌റീന്‍ സുപ്രഭാതത്തോട് പറഞ്ഞു.

ഇന്നലെ സൈമണ്‍ മാസ്റ്റര്‍, ഇന്ന് നജ്മല്‍ബാബു, നാളെയത് താന്‍ ആകില്ലേയെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു. 'ഞാന്‍ ഒന്ന് വീണാല്‍, എന്റെ മയ്യിത്ത് എങ്കിലും കിട്ടിയാല്‍ മതി എന്ന് കാത്തിരിക്കുന്നവര്‍ ഉണ്ട്. എന്റെ മക്കളെ കൈയടക്കുകയാണവരുടെ ഉദ്ദേശം. അവരെയാണ് ഞാന്‍ ഭയപ്പെടുന്നത്'
അസ്മ നസ്‌റീന്‍ പറഞ്ഞു. മൂന്ന് മക്കളാണ് അസ്മ നസ്‌റീനുള്ളത്. രണ്ട് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും. അവരുടെ ഭാവിയെക്കുറിച്ചോര്‍ത്താണ് തനിക്ക് ഭയമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ മക്കളെയും മയ്യിത്തിനെയും അവഹേളിക്കാന്‍ വിട്ടുകൊടുത്താല്‍ വിശ്വാസി സമൂഹത്തോട് പരലോകത്ത് വച്ച് അല്ലാഹുവിനെ സാക്ഷിനിര്‍ത്തി താന്‍ നീതി ചോദിക്കുമെന്ന് എഫ്.ബി പോസ്റ്റിലും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നേരത്തെ സമാനമായ സൈമണ്‍ മാസ്റ്റര്‍ സംഭവത്തിലും രംഗത്തു വന്നവരാണ് അസ്മ നസ്‌റീനും ഈസയും.
ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നതും പെരുമ്പാവൂരിലെ ഈസയായിരുന്നു. താന്‍ ജീവിച്ചുപോന്നതും വിശ്വസിച്ചുപോയതുമായ ആചാരനുഷ്ഠാനപ്രകാരം മൃതശരീരം സംസ്‌കരിക്കുകയെന്നത് ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ ലഭിക്കേണ്ട അവസാനത്തെ അവകാശമാണ്.

എന്നാല്‍ ആ ആഗ്രഹം സാധിച്ചുകൊടുക്കാത്തത് മൗലികാവകാശ ലംഘനമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരുടെ പുനരധിവാസ പ്രശ്‌നങ്ങളില്‍ ഗൗരവപൂര്‍വം സമുദായം ഇടപെടുന്നില്ലെന്ന പരാതിയും ഇത്തരക്കാര്‍ക്കുണ്ട്.

'ഭൗതിക സാഹചര്യങ്ങള്‍ മാത്രം മെച്ചപ്പെട്ടാല്‍ പോര. അവര്‍ ഉപേക്ഷിച്ചുവന്ന ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചുകൊടുക്കുക്കാനാണ് കൂടുതലായും ശ്രമിക്കേണ്ടത്'. തന്റെ ആത്മകഥയായ 'സത്യത്തിലേക്ക് എന്റെ ജീവിതയാത്ര' അസ്മ നസ്‌റീന്‍ അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെ പറഞ്ഞാണ്.

നജ്മല്‍ ബാബുവിന്റേത് ഇത്തരത്തിലുള്ള അവസാനത്തെ സംഭവമാകണം. ഇനി മറ്റൊരാള്‍ക്ക് ഈ അവസ്ഥ ഉണ്ടാവാതിരിക്കാന്‍ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും പുതിയ കൂട്ടായ്മക്ക് രൂപം നല്‍കുമെന്നും അസ്മ നസ്‌റീന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago