ശുഹൈബ് വധക്കേസ്: സര്‍ക്കാരിന്റെ ഹരജിയില്‍ വാദം പൂര്‍ത്തിയായി
കൊച്ചി: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷിക്കണം ആവശ്യമില്ലെന്ന് കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയായി. നേരത്തെ സി.ബി.ഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. ഹരജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. വധക്കേസില്‍ ഉള്‍പ്പെട്ടവരെ മുഴുവന്‍ പിടികൂടിയിട്ടുണ്ട്. ഭീകരവാദപ്രവര്‍ത്തനത്തില്‍ വധക്കേസ് ഉള്‍പ്പെടുത്താനാകില്ലെന്നും യു.എ.പി.എ വകുപ്പ് നിലനില്‍ക്കില്ലെന്നും കാണിച്ചായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹരജി ഫയല്‍ ചെയ്തത്.
അന്വേഷണം ഒരു വര്‍ഷം മുന്‍പ് സിംഗിള്‍ ബഞ്ച് സി.ബി.ഐക്ക് വിട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ബി. കെമാല്‍പാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ കേസിലെ ഗൂഢാലോചന അടക്കം കേസ് കൃത്യമായി അന്വേഷിച്ചതാണെന്നും കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
ശുഹൈബ് വധക്കേസില്‍ പൊലിസ് കഴിഞ്ഞവര്‍ഷം തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. കൊലയ്ക്ക് കാരണം സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷമെന്നാണ് കുറ്റപത്രത്തില്‍ പൊലിസ് പറഞ്ഞിരുന്നത്. കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കം പിടിയിലായിരുന്നു.
2018 ഫെബ്രുവരി 12നാണ് എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശുഹൈബ് കൊല്ലപ്പെട്ടത്.
കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ശുഹൈബിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം ശുഹൈബിനെയും കൂട്ടുകാരെയും ആശുപത്രിയിലെത്തിക്കുന്നതും അക്രമികള്‍ വൈകിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."