ദുരിതത്തിലായ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങി ; പ്രത്യേക വിമാനങ്ങള്‍ അയക്കാന്‍ ധാരണ
റിയാദ്: തൊഴിലില്ലാതെ കഷ്ടപ്പാടിലകപ്പെടുകയും ഭക്ഷണം കിട്ടാതെ ദുരിതത്തിലാവുകയും ചെയ്ത ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള വഴികള്‍ തുറന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഭക്ഷണം കിട്ടാതെ 800 ഇന്ത്യക്കാര്‍ ദുരിതത്തിലായ വാര്‍ത്ത പുറത്തു വരികയും പതിനായിരത്തോളം ഇന്ത്യന്‍ തൊഴിലാളകള്‍ സഊദിയില്‍ ഇതേയവസ്ഥയില്‍ ഉണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്.
ദുരിതത്തിലായ തൊഴിലാളികളെ നിയമപരമായി നാട്ടിലെത്തിക്കാന്‍ സ്‌പെഷ്യല്‍ വിമാന സര്‍വീസ് തയ്യാറാക്കുന്നുണ്ടെന്നും സഊദിയില്‍ നിന്നും നാട്ടിലേക്ക് പോകാനുള്ള എക്‌സിറ്റ് വിസ കമ്പനികളില്‍ നിന്നും നേടുന്നതിനായും ഇന്ത്യ ശ്രമം തുടങ്ങിയതായി ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അടുത്ത ദിവസങ്ങളില്‍ തന്നെ വിമാന സര്‍വ്വീസ് ആരംഭിക്കാനാണ് പദ്ധതി.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും റിയാദിലെ ഇന്ത്യന്‍ എംബസിയും ദുരിതത്തിലായവര്‍ക്ക് ഭക്ഷണ വിതരണം നടത്തിയിരുന്നു. ജിദ്ദ, ശുമേസി, ത്വായിഫ് എന്നീ മൂന്നിടങ്ങളിലെ ക്യാംപുകളിലായി 16,000 കിലോയോളം ഭക്ഷണങ്ങളാണ് വിതരണം ചെയ്തത്. അതേ സമയം, സംഭവത്തെ കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഭവം അന്വേഷിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും വിദേശകാര്യ സഹമന്ത്രി ജിദ്ദയിലെത്തുമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രിമാരായ വി കെ സിങ്, എം ജെ അക്ബര്‍ എന്നിവരാണ് അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. സഊദിയിലേയും കുവൈത്തിലെയും ഭരണാധികാരികളുമായി എം ജെ അക്ബര്‍ ചര്‍ച്ച നടത്തുമെും ഓരോ മണിക്കൂര്‍ ഇടവിട്ട് താന്‍ നേരിട്ട് സ്ഥിതി അവലോകനം ചെയ്യുന്നുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സഊദിയില്‍ ജോലി ചെയ്യുന്നത്. വേതനം ലഭിക്കാത്തതിനാലും സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയതിനാലും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സഊദിയിലും കുവൈത്തിലും തൊഴില്‍രഹിതരായി കഴിയുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."