എല്‍ദോ എബ്രഹാം എന്തിന് പ്രതിഷേധിക്കാന്‍ പോയി; അതുകൊണ്ടല്ലേ അടികിട്ടിയതെന്ന് കാനം
തിരുവനന്തപുരം: പ്രതിഷേധിക്കാന്‍ പോയതു കൊണ്ടല്ലേ എല്‍ദോ എബ്രഹാം അടക്കമുള്ളവര്‍ക്ക് അടികിട്ടിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സമരം ചെയ്തതിനെ തുടര്‍ന്നാണ് അടികിട്ടിയത്. അല്ലാതെ വീട്ടില്‍ കയറി ആക്രമിച്ചതല്ലല്ലോ എന്നും കാനം മാധ്യമങ്ങളോടു ചോദിച്ചു.
സി.പി.ഐ പക്വതയോടെയാണ് ഇടപെടുന്നത്. സംഭവത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കാനം അറിയിച്ചു. സംഭവത്തില്‍ എന്തു നടപടി സ്വീകരിക്കും എന്ന കാര്യം അറിഞ്ഞിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും ഇപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലിസിന് എം.എല്‍.എയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലേ എന്നിതിനെ കുറിച്ച് അവരോടുതന്നെ ചോദിക്കണമെന്നും കാനം പറഞ്ഞു. എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കാനം.
അതേസമയം കാനത്തിന്റെ പ്രതികരണത്തില്‍ അതൃപ്തിയില്ലെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു. അസ്വാഭാവികത ഒന്നുമില്ലെന്നും മാര്‍ച്ചിനിടെ മര്‍ദനമേല്‍ക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ സി.പി.ഐ. നടത്തിയ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലിസ് മര്‍ദനമേറ്റിരുന്നു. ഇതിനെതിരേ സി.പി.ഐ നേതാക്കളും എല്‍ദോ എബ്രഹാമും പൊലിസിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."