പുലരുമോ ഐക്യത്തിന്റെ പുതു പ്രഭാതം
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്ത ഓരോ ഇന്ത്യക്കാരന്റേയും മനസില്‍ പ്രതീക്ഷ നല്കുന്നു.
മതേതരത്വത്തിന്റെ മഹിത മനോഹര ഗോപുരങ്ങളായി ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കുന്ന ഇന്ത്യാ രാജ്യത്ത് വര്‍ഗീയതയുടെയും വെറുപ്പിന്റെയും നെറികെട്ട രാഷ്ട്രീയവുമായി അധികാരത്തിന്റെ ബലത്തില്‍ ബി.ജെ.പി ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ സുന്ദരമുഖം വികൃതമാക്കി മുന്നേറുമ്പോള്‍ ഭാരതത്തിന്റെ ഭാസുരമായ ഭാവിക്കായി കേവലം രാഷ്ട്രീയ പിടിവാശികള്‍ മാറ്റിവച്ച് ഒറ്റമനസോടെ നമ്മുടെ നാടിന്റെ നന്മയ്ക്കായി മതേതര പാര്‍ട്ടികളെല്ലാം കൈകോര്‍ത്ത് പിടിച്ച് സംഘ്പരിവാറിന്റെ കോട്ട കൊത്തളങ്ങള്‍ തരിപ്പണമാക്കുന്ന ഒരു ദിനം അതിവിദൂരമല്ലാത്ത ഭാവിയില്‍ സാധ്യമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."