HOME
DETAILS

കാന്‍സര്‍ ബാധിതയ്ക്ക് രോഗമില്ലെന്ന തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബ് തുറന്നു: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്

  
backup
July 25 2019 | 19:07 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b5%8b


തിരുവനന്തപുരം: കാന്‍സര്‍ ബാധിതയ്ക്ക് രക്തപരിശോധനയിലൂടെ രോഗമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് പൂട്ടിച്ച സ്വകാര്യ ലാബ് വീണ്ടും തുറന്ന സംഭവത്തില്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പൊലിസിനോട് ആവശ്യപ്പെട്ടു.
പരാതിയെ തുടര്‍ന്ന് പൊലിസ് പൂട്ടിച്ച ലാബ് വ്യാഴാഴ്ചയാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. മെഡിക്കല്‍ കോളജ് സി.ഐക്കാണ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്. 12 തവണ കിമോതെറാപ്പിക്ക് വിധേയയായ നൂറനാട് സ്വദേശിനിയുടെ രക്തം തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ ഡെനോവ ലാബില്‍ പരിശോധിച്ചപ്പോഴാണ് കാന്‍സര്‍ ഇല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയത്. ബുധനാഴ്ചയാണ് പരിശോധന നടത്തിയത്. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തുടരുന്ന വ്യക്തി തിരുവനന്തപുരത്ത് വിദഗ്ദ്ധ ചികിത്സക്കെത്തിയപ്പോഴാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ലാബില്‍ നിന്ന് രക്തം പരിശോധിപ്പിച്ചത്. ഇതേ ലാബിന്റെ കോട്ടയം ശാഖയില്‍ നിന്ന് നടത്തിയ പരിശോധനയിലാണ് രോഗമില്ലാത്ത രജനി എന്ന വീട്ടമ്മക്ക് അര്‍ബുദമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ വിഷയത്തില്‍ പരാതിക്കാരന്‍ നല്‍കിയ മറ്റൊരു പരാതി കമ്മിഷന്റെ പരിഗണനയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  9 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  9 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  9 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  9 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  9 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  9 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago