HOME
DETAILS

ഐ ലീഗ് ക്ലബുകളുടെ പോരാട്ടത്തില്‍ ഇടപെട്ട് ഫിഫ

  
backup
July 25 2019 | 19:07 PM

%e0%b4%90-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%ac%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d

 


സൂറിച്ച്: നീതി വേണമെന്നാവശ്യപ്പെട്ട് അഞ്ച് ഐ ലീഗ് ക്ലബുകള്‍ ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റീഞ്ഞോയെ സപീച്ചതില്‍ മറുപടിയുമായി ഫിഫ. ഗോകുലം കേരള എഫ്.സി ഉള്‍പ്പെടെയുള്ള അഞ്ച് ഐ ലീഗ് ക്ലബുകളായിരുന്നു ഐ ലീഗിനെ സെക്കന്‍ഡ് ഡിവിഷനാക്കി തരം താഴ്ത്താനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രസിഡന്റ് ഇന്‍ഫാന്റീഞ്ഞോക്ക് കത്ത് നല്‍കിയത്. ഇതിന് മറുപടിയായി ഫിഫ ഇന്ത്യയിലെ ലീഗുകളുടെ നിലവിലെ അവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018ല്‍ ഇന്ത്യയിലെ ക്ലബുകള്‍ക്കിടയില്‍ ലയനമാണ് വേണ്ടതെന്ന നിര്‍ദേശം ഫിഫ വച്ചിരുന്നു.
എന്നാല്‍ ഈ നടപടി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അയച്ച കത്തിലും ഫിഫ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഐ ലീഗ് ക്ലബുകളെ തരംതാഴ്ത്താനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം ഇപ്പോള്‍ പുതിയ വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്. ഐ ലീഗ് ക്ലബുകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഇതേ ക്ലബുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഐ.എസ്.എല്ലിനെ രാജ്യത്തെ ഒന്നാം നമ്പര്‍ ലീഗാക്കി ഉയര്‍ത്തി എ.എഫ്.സി യോഗ്യത ഐ.എസ്.എല്‍ ചാംപ്യന്‍മാര്‍ക്ക് നല്‍കുവാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇങ്ങനെ വരുകയാണെങ്കില്‍ ഐ ലീഗ് ക്ലബുകളെ രണ്ടാം ഡിവിഷനാക്കേണ്ടി വരും. ഇതിനെതിരെയുള്ള പോരാട്ടത്തിലാണ് ഐ ലീഗ് ക്ലബുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago
No Image

അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍

International
  •  3 months ago
No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago
No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago