ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള ബലി കൂപ്പണിന് 460 റിയാല്‍; ഒട്ടകങ്ങള്‍ക്ക് വിലക്ക്
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള ബലി കൂപ്പണ്‍ വില 460 റിയാലായി നിശ്ചയിച്ചതായി ഇസ്‌ലാമിക ഡെവലപ്‌മെന്റ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബലി കൂപ്പണ്‍ വിലയില്‍ 15 റിയാലിന്റെ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 475 റിയാലായിരുന്നു. വ്യാജ കൂപ്പണുകള്‍ക്ക് തടയിടുന്നതിന് ഈ വര്‍ഷം ഓണ്‍ലൈന്‍ വഴിയാണ് കൂപ്പണുകള്‍ വില്‍ക്കുന്നത്.
കഴിഞ്ഞവര്‍ഷം പകുതി ശതമാനം മാത്രമാണ് ഓണ്‍ലൈനായി വില്‍പന നടത്തിയിരുന്നത്. എന്നാല്‍ ഇപ്രാവിശ്യം മുഴുവന്‍ കൂപ്പണുകളും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് സഊദി പോസ്റ്റ് മക്ക പ്രവിശ്യ ഡയറക്ടര്‍ എന്‍ജിനീയര്‍ സമീര്‍ സുഹാസ് അറിയിച്ചു. അതിനിടെ ഹജ്ജ് വേളയില്‍ മക്കയിലും മറ്റു പുണ്യസ്ഥലങ്ങളിലേക്കും ഒട്ടകങ്ങളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി മക്ക മേഖല ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ഉത്തരവിറക്കി. സഊദി വിപണിയിലുള്ളതോ ഇറക്കുമതി ചെയ്യപ്പെടതോ ആയ ഏതിനം ഒട്ടകങ്ങള്‍ക്കും വിലക്ക് ബാധകമാണ്.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് കൊറോണ വൈറസ്ബാധ ഉണ്ടാകുന്നത് തടയാന്‍ വേണ്ടിയാണ് നടപടി. ബലിമൃഗങ്ങളായി ഒട്ടകങ്ങളെ ഉപയോഗിക്കരുതെന്ന് കഴിഞ്ഞ വര്‍ഷവും ഹജ്ജ് ഫത്‌വ കമ്മിറ്റി ഉത്തരവ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."