HOME
DETAILS

സമരഭൂമിയില്‍ കേരളത്തിന്റെ മധുരിക്കുന്ന സ്‌നേഹം

  
backup
December 30 2020 | 03:12 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d


ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയകാലത്ത് ടണ്‍ കണക്കിനു ഭക്ഷ്യധാന്യം കയറ്റിയയച്ച പഞ്ചാബിനുള്ള സ്‌നേഹസമ്മാനമായി വാഴക്കുളത്തെ പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അയച്ച 16 ടണ്‍ പൈനാപ്പിള്‍ ഇന്നലെ കര്‍ഷക സമരം നടക്കുന്ന ഡല്‍ഹിയിലെ തിക്‌റി അതിര്‍ത്തിയിലെത്തി.
കര്‍ഷക സമരവേദിയില്‍ പൈനാപ്പിള്‍ വിതരണത്തില്‍ രാജ്യസഭാ എം.പി ബിനോയ് വിശ്വവും പങ്കെടുത്തു.
സമരം നടത്തുന്ന കര്‍ഷകര്‍ക്കു സൗജന്യമായി വിതരണം ചെയ്യാനുള്ള പൈനാപ്പിള്‍ വ്യാഴാഴ്ചയാണ് കേരളത്തില്‍നിന്ന് അയച്ചത്. ഭൗമസൂചിക അടയാളമുള്ള വാഴക്കുളം പൈനാപ്പിള്‍ ഇന്ത്യയിലെതന്നെ ഏറ്റവും മധുരമേറിയ പൈനാപ്പിളാണ്. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍നിന്നയച്ച സമ്മാനത്തിനു സമരസ്ഥലത്തെ കര്‍ഷകര്‍ നന്ദി അറിയിച്ചു.
വ്യാഴാഴ്ച പൈനാപ്പിള്‍ കേരളത്തില്‍നിന്നു പുറപ്പെട്ടപ്പോള്‍തന്നെ പഞ്ചാബില്‍നിന്നുള്ള യുവാക്കള്‍ കേരളത്തിന്റെ പൈനാപ്പിള്‍ സമ്മാനത്തെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും ഹിറ്റാക്കിയിരുന്നു.
പൈനാപ്പിളുമായി ഡല്‍ഹിയിലേക്കുള്ള ട്രക്കുകള്‍ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കര്‍ഷകരുടെ പൊതുവായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത്.
ആ നിലയ്ക്കു സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതു തങ്ങളുടെ കടമയാണെന്നാണ് പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞത്. പൈനാപ്പിളിന്റെ വിലയും ചരക്കുകൂലിയും വഹിക്കുന്നത് പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago
No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഒറ്റത്തന്ത' പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പൊലിസിൽ പരാതി

Kerala
  •  a month ago
No Image

കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം 

Kerala
  •  a month ago
No Image

സഊദി ആഗോള സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക സ്വാധീനം; ഫൈസല്‍ അല്‍ ഇബ്രാഹീം

Saudi-arabia
  •  a month ago
No Image

ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം

Kerala
  •  a month ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago