'എന്നെ കൊല്ലുന്നേ...'; മകന്റെ മര്‍ദനത്തില്‍ വാവിട്ടു കരയുന്ന അമ്മയുടെ ദൃശ്യം പുറത്ത്
തിരുവനന്തപുരം: അമ്മയെ മകന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരം അയിരൂര്‍ ഇടവയിലാണ് സംഭവം. റസാഖ് എന്ന യുവാവാണ് അമ്മയെ ക്രൂരമായി മര്‍ദിക്കുന്നത്. ഇതിന്റെ മൊബൈല്‍ ക്യാമറാ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈ കൊണ്ട് ആവര്‍ത്തിച്ച് അടിച്ചും കാല് കൊണ്ട് ചവിട്ടിയും അമ്മയെ മര്‍ദിക്കുന്നത് കാണാം. 'എന്നെ കൊല്ലുന്നേ' എന്ന് പറഞ്ഞ് അമ്മ കരയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
റസാഖിന്റെ സഹോദരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മര്‍ദനത്തെ സഹോദരി പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 'നീ അവന്റെ കൈ കൊണ്ട് തന്നെ ചാവ്' എന്ന തരത്തില്‍ നീചമായ വാക്കുകളും ദൃശ്യത്തില്‍ കേള്‍ക്കാം. ബന്ധുക്കള്‍ക്കിടയില്‍ പ്രചരിച്ച വീഡിയോയാണ് പുറത്തായത്.
സംഭവത്തിന് പിന്നാലെ പൊലിസ് വീട്ടില്‍ എത്തിയ അമ്മയുടെ മൊഴി എടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകനെതിരെ പരാതി ഇല്ലെന്നാണ് അമ്മ പറഞ്ഞത്. എങ്കിലും സ്വയം കേസെടുക്കാനുള്ള ആലോചനയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."