ഒരു മില്യൺ റിയാലിന് ജപ്‌തി സ്വത്ത് ലേലത്തിൽ സ്വന്തമാക്കി, കാര്യമറിഞ്ഞതോടെ ഉടമകൾക്ക് ദാനമായി നൽകി; മാതൃക തീർത്ത് സഊദി പൗരൻ
റിയാദ്: ഒരു മില്യൺ റിയാൽ മൂല്യത്തിൽ ലേലത്തിൽ പങ്കെടുത്ത് ജപ്‌തി സ്വത്ത് സ്വന്തമാക്കി അതിന്റെ ഉടമകൾക്ക് തന്നെ ദാനമായി നൽകി മനുഷ്വത്വത്തിന്റെ ഉദാത്ത മാതൃക തീർത്ത് സഊദി പൗരൻ. വടക്കൻ സഊദിയിലെ തബൂക്കിലാണ് ഏവരെയും അമ്പരപ്പിച്ച് സഊദി പൗരൻ തന്റെയുള്ളിലെ മനുഷ്യത്വം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തി മാതൃക തീർത്തത്. നിയമാനുസൃതം പിടിച്ചെടുത്ത കെട്ടിടം ലേലത്തിൽ വെക്കുന്നതറിഞ്ഞെത്തിയ സഊദി പൗരൻ ഇത് വിളിച്ചെടുത്തതോടൊപ്പം ഇതെങ്ങിനെ ലേലത്തിൽ എത്തിയെന്നതിനെ കുറിച്ച് ലേല ഹാളിൽ നടന്ന സംസാരങ്ങൾക്കിടയിൽ കേട്ട ഞെട്ടിക്കുന്ന കണ്ടെത്തലിനെ തുടർന്നാണ് ഇതിന്റെ ഉടമകൾക്ക് തന്നെ ദാനമായി നൽകിയത്.
രണ്ടു വനിതകളുടെയും അംഗ വൈകല്യമുള്ള മകന്റെയും കീഴിലുള്ള കെട്ടിടമാണ് ചില പ്രശ്‌നങ്ങൾ മൂലം ഔദ്യോഗിക ലേല കേന്ദ്രത്തിലെത്തിയത്. ലേലത്തിൽ പങ്കെടുത്ത ബിസിനസുകാരൻ ഇവരുടെ കഥ മനസിലാക്കുകയും ഒരു മില്യൺ റിയാലിന് സ്വന്തമാക്കിയ വസ്‌തുക്കൾ അതിന്റെ യഥാർത്ഥ ഉടമകൾക്ക് തന്നെ തിരിച്ചു കൊടുക്കുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു. ലേലം നടക്കുന്ന ഹാളിൽ വെച്ച് തന്നെ ഏവരെയും അമ്പരപ്പിച്ച് ഇദ്ദേഹം ഈ വസ്‌തുക്കൾ ഇവർക്ക് ദാനമായി നൽകുന്നതായി പ്രഖ്യാപിച്ചത് ഏവരെയും ആശ്ചര്യപ്പെടുത്തുകയും അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുകയും ചെയ്‌തു.
ഏവർക്കും ഒരു പ്രചോദനം നൽകുവാൻ വേണ്ടിയാണ് ഇതെന്നാണ് പേര് പോലും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇദ്ദേഹം വ്യക്തമാക്കിയത്. അതോടൊപ്പം, തങ്ങളുടെ സ്വത്ത് വീണ്ടും തങ്ങളിലേക്ക് തന്നെ തിരിച്ചെത്തിയ സന്തോഷത്തിലാണ് ഉടമകളായ വനിതകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."