പുതുവര്‍ഷാഘോഷത്തിന് പൂട്ടിട്ട് സര്‍ക്കാര്‍: പൊതുപരിപാടികള്‍ പാടില്ല, രാത്രി പത്തുമണിവരേ മാത്രം മാനദണ്ഡപ്രകാരം ആഘോഷം
തിരുവനന്തപുരം/ കോഴിക്കോട്: അതിതീവ്ര കൊവിഡും ഷിഗല്ല അടക്കമുള്ള ഭീഷണികളും സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷത്തിന് പൂട്ടിട്ട് സര്‍ക്കാര്‍. പുതുവര്‍ഷാഘോഷത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.
കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു. ഏതാഘോഷവും രാത്രി പത്തുമണിവരേ മാത്രം മതി. പൊതു പരിപാടികള്‍ പാടില്ല. ഇതു ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.
പരിപാടികളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. സാമൂഹിക അകലവും പാലിക്കണം. ഉത്തരവില്‍ വ്യക്തമാക്കി.
കോഴിക്കോടിനു പിന്നാലെ എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചോറ്റാനിക്കര സ്വദേശിനയായ 56കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ പുതുവത്സരാഘോഷം വൈകുന്നേരം ആറുമണിവരേ മാത്രം. ആറുമണിക്കെത്തുന്നവരെല്ലാം ഏഴുമണിക്കുമുമ്പേ ബീച്ചിലെത്തിയവര്‍ തിരിച്ചുപോകണം. പൊതു സ്ഥലങ്ങളില്‍ മറ്റു കൂട്ടായ്മകള്‍ പാടില്ലെന്നും അറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ആഘോഷാവസരങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലും പുതുവത്സര വേളയില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ സാംബശിവ റാവുവാണ് ഉത്തരവിട്ടത്. ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെ ബീച്ചുകളില്‍ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളില്‍ എത്തുന്നവര്‍ ഏഴു മണിക്ക് മുന്‍പ് തിരിച്ചു പോകണം. പൊതു സ്ഥലത്തെ ആഘോഷങ്ങള്‍ക്കും നിയന്ത്രണം. കൊവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നടപടിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."