'വിശപ്പുരഹിത പുതിയങ്ങാടി' മൂന്നാം വര്‍ഷത്തിലേക്ക്
എടച്ചേരി :എടച്ചേരിയിലെ പ്രധാന ടൗണായ പുതിയങ്ങാടിയിലെത്തുന്ന ഒരു പാവപ്പെട്ടവനും വിശന്നുവലയരുതെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച 'വിശപ്പുരഹിത പുതിയങ്ങാടി' പദ്ധതിയുമായി പ്രവാസി കൂട്ടായ്മ മൂന്നാം വര്‍ഷത്തിലേക്ക്.
കനിവിന്റെ കൈത്താങ്ങായി സഹജീവികളുടെ വേദനകള്‍ക്കൊപ്പം നില്‍ക്കാനായി മൂന്ന് വര്‍ഷം മുന്‍പാണ് എടച്ചേരിയിലെ പ്രവാസികളുടെ കൂട്ടായ്മയായ പുതിയങ്ങാടി മഹല്ല് പ്രവാസി റിലീഫ് കമ്മിറ്റി രൂപീകരിച്ചത്.
ദരിദ്രന്റെ വിശപ്പകറ്റുന്നതിന് പുറമേ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കമ്മിറ്റി ഇതിനകംഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. നിര്‍ധനരായ രോഗികള്‍ക്ക് മരുന്നുവിതരണം മുടക്കം കൂടാതെ നടത്തിവന്ന റിലീഫ് കമ്മിറ്റി പ്രദേശത്തെ അര്‍ഹരായ കൂടുതല്‍ രോഗികളെ കണ്ടെത്തി സഹായമെത്തിക്കാനുളള ഒരുക്കത്തിലാണ്.
മഹല്ലിലെ പാവപ്പെട്ട ഒരു കുടുംബത്തിത് ഏഴ് ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കി. ഈ റമദാനി നോടനുബന്ധിച്ച് ഇരുപതോളം കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു.
ചടങ്ങില്‍ എ.കെ ഹംസ ഹാജി, നജീബ് തുണ്ടിയില്‍, കെ. മൊയ്തു മാസ്റ്റര്‍,കെ.എം ഇസ്മായില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."