മുഷ്ത്താഖ് ഫോട്ടോഗ്രാഫി അവാര്‍ഡ് സുപ്രഭാതം ഫോട്ടോഗ്രാഫർ ദീപപ്രസാദിന്
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ മുഷ്ത്താഖ് ഫോട്ടോഗ്രാഫി അവാര്‍ഡിന് സുപ്രഭാതം തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി.കെ ദീപപ്രസാദ് അര്‍ഹനായി.
പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്.
2019 ഡിസംബര്‍ ഒന്‍പതിന് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച 'കൈവിട്ട കളി' എന്ന ചിത്രമാണ് ദീപ പ്രസാദിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. തിരുവനന്തപുരത്ത് നടന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ട്വന്റി ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ റിഷഭ് പന്തിന്റെ കൈയില്‍ നിന്ന് ബാറ്റ് തെറിക്കുന്ന ചിത്രത്തിനാണ് അവാര്‍ഡ്. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരായ അജീബ് കൊമാച്ചി, വല്സന് മേലേപ്പാട്ട്, പ്രമുഖ കളിയെഴുത്തുകാരന് പി.കെ.രവീന്ദ്രന് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
[caption id="attachment_917746" align="aligncenter" width="630"] പുരസ്കാരത്തിനര്‍ഹമായ ചിത്രം[/caption]കണ്ണൂര്‍ പിണറായി പാറപ്രം പ്രസാദം വീട്ടില്‍ ആര്.കെ ഗിരിധരന്റെയും ടി.കെ കാര്‍ത്ത്യായനിയുടേയും മകനാണ് ദീപപ്രസാദ്. ഭാര്യ: പി.എസ് രശ്മി (റിപ്പോര്‍ട്ടര്‍, ജനയുഗം തിരുവനന്തപുരം).
കണ്ണൂര്‍ പ്രസ്സ് ക്ലബ് വിക്ടര്‍ ജോര്‍ജ് സ്മാരക ഗോള്‍ഡ് മെഡല്‍, കൊച്ചി ഫോട്ടോജേര്‍ണലിസ്റ്റ് ഫോറം സി.കെ ജയകൃഷ്ണന് സ്മാരക ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, ഐ.എഫ്.എഫ്.കെ വാര്‍ത്താചിത്ര പുരസ്കാരം, പൊലിസ് സ്മൃതി ദിന ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മുഷ്ത്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡിന് മാധ്യമം കേഴിക്കോട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി.ബിനീഷ് അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.2019 നവംബര്‍ 26 മുതല്‍ 29 വരെ 'മാധ്യമ'ത്തില്‍ പ്രസിദ്ധീകരിച്ച, കായിക താരങ്ങളായ കുട്ടികളെയും രക്ഷിതാക്കളെയും തട്ടിപ്പിനിരയാക്കുന്നതിനെക്കു
പ്രമുഖ കളിയെഴുത്തുകാരായ എ.എന്‍ രവീന്ദ്രദാസ്, കമാല്‍ വരദൂര്‍, സി.പി വിജയകൃഷ്ണന് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നേടിയ പരമ്പര തെരഞ്ഞെടുത്തത്. ഇതേ കായികപരമ്പരയ്ക്ക് ഇടുക്കി പ്രസ് ക്ലബിന്റെ കെ.പി ഗോപിനാഥ് മാധ്യമ പുരസ്കാരം സി.പി ബിനീഷിന് ലഭിച്ചിരുന്നു. കോഴിക്കോട് ഉണ്ണികുളം പൂനൂര് ചായിപാറയില് രാഘവന് നായരുടെയും സരോജിനിയുടെയും മകനാണ്. ഭാര്യ: ബവിത. മക്കള്‍: അനോമ, ആരാധ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."