HOME
DETAILS

മൃതദേഹത്തിന്റെ അവകാശങ്ങള്‍

  
backup
October 07 2018 | 18:10 PM

todays-article-adv-shahsad-hudavi

ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബുവിന്റെ മരണാനന്തര സംസ്‌കരണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്നുവന്ന സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയുടെ മരണാനന്തര സംസ്‌കരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെയാണ് നിലവിലെ വിവാദവും ഉടലെടുത്തിരിക്കുന്നത്. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ മതപരിവര്‍ത്തനം നടത്തിയവരുടെ അവകാശങ്ങള്‍, മരണാനന്തര കര്‍മങ്ങള്‍, സംസ്‌കരണം, സ്വത്തവകാശം തുടങ്ങിയ സാമൂഹികവും നിയമപരവും മതപരവുമായ വിവിധ വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.
മരിച്ചവരുടെ നിയമപരമായ സ്റ്റാറ്റസ് എന്താണ്? ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ പരിരക്ഷ അദ്ദേഹത്തിന് ലഭിക്കുമോ? മരണത്തോടെ വ്യക്തി  എന്ന വിഭാഗത്തില്‍നിന്ന് പുറത്താകുമോ? മൃതദേഹം കേവലം വസ്തു മാത്രമായിത്തീരുമോ? 'വസ്തു'വാണെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണ്? ആ വസ്തുവിന്മേല്‍ തര്‍ക്കം വന്നാല്‍ ബന്ധുക്കളില്‍ (രക്ത, വിവാഹ, ദത്ത് ബന്ധങ്ങളില്‍) ആര്‍ക്കാണ് മുന്‍ഗണന എന്നിങ്ങനെ വിവിധ വിഷയങ്ങളിലേക്ക് നീണ്ടു പോകുന്നു.
മരണപ്പെട്ടവരെ പൂര്‍ണാര്‍ഥത്തില്‍ 'വ്യക്തി'കളായി കണക്കാക്കുമോ എന്ന കാര്യത്തില്‍ കോടതികള്‍ വ്യത്യസ്താഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണഘടനയുടെ 366 ാം അനുച്ഛേദം 'വ്യക്തി' ആരാണെന്നു വ്യാഖ്യാനിക്കുന്നില്ല. പൊതു നിയമം  അടക്കമുള്ള നിയമങ്ങളുടെ പൊതു വ്യാഖ്യാനമനുസരിച്ച് സ്വാഭാവിക - നിര്‍മിത വ്യക്തികളാണ് ഈ പരിധിയില്‍ (കമ്പനി, പാര്‍ട്ണര്‍ഷിപ് എന്നിവ ഉദാഹരണം) ഉള്‍പ്പെടുന്നത്. 'വ്യക്തി' എന്ന വിഭാഗത്തില്‍ 'മരണപ്പെട്ട വ്യക്തി' ഉള്‍കൊള്ളുമെന്ന് നമ്മുടെ നിയമം ഇതുവരെ നിര്‍വചിച്ചിട്ടില്ല. എന്നാല്‍, ശരീരത്തില്‍നിന്ന് ജീവന്‍ ഇല്ലാതായാലും അതില്‍നിന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത ചില അവകാശങ്ങളുണ്ട് എന്ന് രാംജി സിങ് വേഴ്‌സസ് മുജീബ് ഭായ് കേസില്‍ അലഹബാദ് ഹൈക്കോടതി 2009ല്‍ നടത്തിയ നിരീക്ഷണം ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.
മരിച്ചവരുടെ വസ്തുവഹകളുടെ നിര്‍വഹണത്തിന്റെ ഭാഗമായി ഒസ്യത്ത് നടപ്പാക്കുന്നതിന് ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമവും (1925), മരണശേഷം സംസ്‌കരണത്തിനായി വിട്ടു നല്‍കിയ ശരീരത്തില്‍നിന്ന് അവയവങ്ങള്‍ നീക്കം ചെയ്യരുതെന്ന അവയവം മാറ്റിവയ്ക്കല്‍ നിയമവും (1995) മരണപ്പെട്ടവരുടെ അവകാശങ്ങളെ മാനിക്കുന്നു. ഇവ കൂടാതെ മരണപ്പെട്ട വ്യക്തിയുടെ വസ്തുക്കള്‍ മോഷ്ടിക്കുക (404), മരിച്ച വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുക (499), മരണപ്പെട്ട സ്വന്തക്കാരുടെ അഭിമാനം ഹനിക്കുമെന്നു ഭീഷണിപ്പെടുത്തുക (503) എന്നിവ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളാക്കിയതും ഇതോട്കൂടെ ചേര്‍ത്തുവായിക്കേണ്ടതാണ്.
മരണപ്പെട്ട വ്യക്തിയുടെ അവകാശങ്ങളും പദവിയുമായി ബന്ധപ്പെട്ട് കോടതികള്‍ നടത്തിയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഈയവസരത്തില്‍ പ്രസക്തമാണ്. വിവിധ വിഷയങ്ങളില്‍ കോടതികള്‍ നടത്തിയ നിരീക്ഷണങ്ങള്‍ മൃതദേഹവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെ വരച്ചുകാണിക്കുന്നു.
2012 ലെ ഇന്‍ഷുറന്‍സ് കമ്പനി വേഴ്‌സസ് ദമയന്തി കേസില്‍ ചരക്കു വാഹനങ്ങളില്‍ മൃതദേഹം കൊണ്ടുപോകുന്നത് ഇന്‍ഷുറന്‍സ് പോളിസി വ്യവസ്ഥയുടെ ലംഘനമാകുമോ എന്ന കാര്യം മദ്രാസ് ഹൈക്കോടതി പരിശോധിക്കുകയുണ്ടായി. മോട്ടോര്‍ വാഹന നിയമപ്രകാരം 'ചരക്ക്'എന്ന നിര്‍വചനത്തിനു കീഴില്‍ 'ജീവനുള്ള വ്യക്തി' വരില്ല. എന്നാല്‍ മൃതദേഹം ചരക്ക് ആണെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ 'ചരക്ക് വാഹനങ്ങളില്‍' മൃതദേഹം വഹിച്ചു കൊണ്ടുപോകുന്നത് പോളിസിയുടെ ലംഘനമല്ലെന്നും, ചരക്ക് വാഹനത്തില്‍ മൃതദേഹം കൊണ്ടുപോകാന്‍ നിരോധനമൊന്നുമില്ലെന്നും, ആംബുലന്‍സിലോ മോര്‍ച്ചറി വാനിലോ മാത്രമേ മൃതദേഹം കൊണ്ടുപോകാവൂ എന്നൊരു നിയമമില്ലെന്നുമാണ് കോടതി പറഞ്ഞത്.
2009ലെ പ്രഭാത് പാലോടിയ കേസില്‍ മധ്യപ്രദേശ് ഹൈക്കോടതി മുന്‍പാകെ ക്രിസ്ത്യാനിയായി മതം മാറിയ തങ്ങളുടെ സഹോദരന്റെ മൃതദേഹം ഹിന്ദു മതാചാര പ്രകാരം സംസ്‌കരിക്കുന്നതിനായി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് സഹോദരന്‍ കേസ് ഫയല്‍ ചെയ്തത്. മരിച്ചയാളുടെ ശരീരം സംസ്‌കരിക്കുവാന്‍ ക്രിസ്ത്യാനിയായ ഭാര്യയെക്കാള്‍ ഹിന്ദുവായ തനിക്കാണെന്നായിരുന്നു സഹോദരന്റെ വാദം. എന്നാല്‍, റിട്ട് ഹരജിയില്‍ മുന്‍ഗണന അവകാശം (ുൃലളലൃലിശേമഹ ൃശഴവ)േ പരിശോധിക്കേണ്ടതില്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന് മാത്രമെ കോടതി പരിശോധിക്കുകയുള്ളൂവെന്നുമുള്ള നിലപാടാണ് കോടതി സ്വീകരിച്ചത്. അതിനുപുറമെ, തങ്ങളുടെ സഹോദരന്‍ മരണം വരെ ഹിന്ദുവായിരുന്നുവെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായത് കാരണം മധ്യപ്രദേശിലെ മതപരിവര്‍ത്തന നിയമമായ 'ധര്‍മ അധിനിയമ'പ്രകാരം തങ്ങളുടെ സഹോദരന്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു സഹോദരന്റെ വാദം. എന്നാല്‍, മതപരിവര്‍ത്തനം ഓഫിസര്‍ മുന്‍പാകെ അറിയിച്ചില്ല എന്നതുകൊണ്ട് മതപരിവര്‍ത്തനം അസാധുവാകില്ലെന്നും മരണപ്പെട്ട വ്യക്തി ജീവിച്ചിരുന്ന കാലത്ത് തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയെന്ന് പരാതി ഉന്നയിച്ചിട്ടില്ലെന്നും കണ്ടെത്തിയ കോടതി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല എന്ന് പറഞ്ഞു കേസ് തീര്‍പ്പാക്കുകയാണുണ്ടായത്.
2007ലെ സേതുരാജ കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ വിദേശത്ത് മരണപ്പെട്ട മകന്റെ മൃതദേഹം മരണാനന്തര കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി നാട്ടിലെത്തിക്കുവാന്‍ ഏര്‍പ്പാട് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കവേ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. 'ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശം എന്നത് മനുഷ്യരുടെ അന്തസാര്‍ന്ന ജീവിതത്തിനുള്ള അവകാശമാണ്. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും അനുസരിച്ച് ഒരു വ്യക്തി ജീവിച്ചിരിക്കവേ അയാള്‍ക്ക് നല്‍കുന്ന പരിഗണന മരണാനന്തരവും നല്‍കപ്പെടേണ്ടതുണ്ട്. ഒരു വ്യക്തിയുടെ മൃതദേഹത്തിന് മാന്യമായ ശവസംസ്‌കാരം നല്‍കാനുള്ള അവകാശം മനുഷ്യന്റെ അന്തസിന്റെ ഭാഗമായി കണക്കാക്കേണ്ടതുണ്ട്'.
2005ലെ മുഹമ്മദ് ഗനി കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മാര്‍കണ്‍ഠേയ കഡ്ജു നടത്തിയ വിധിയിലെ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മരണപ്പെട്ട മുസ്‌ലിംകളുടെ മൃതദേഹം പൊതുവഴിയിലൂടെ കൊണ്ടുപോകുന്നത് ഒരു വിഭാഗം ആളുകള്‍ തടഞ്ഞതിനെതിരേയായിരുന്നു ഹരജി. ശ്മശാനത്തില്‍ അടക്കം ചെയ്യുന്നതിനായി തെരുവിലൂടെ കൊണ്ട്‌പോകുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ആവശ്യമെങ്കില്‍ പൊലിസ് സംരക്ഷണം നല്‍കണമെന്നും പറഞ്ഞ കോടതി 'ഓരോ വ്യക്തിയുടെയും ആചാരമനുസരിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള അവകാശം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 ന്റെ (മതസ്വാതന്ത്ര്യം) ഭാഗമാണ്. മൃതദേഹങ്ങള്‍ മതപരമായ ആചാരങ്ങള്‍ അനുസരിച്ച് മറവുചെയ്യാനുള്ള അവകാശം മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നു' എന്നും നിരീക്ഷിച്ചു.
2009ലെ രാംജി സിങ് വേഴ്‌സസ് മുജീബ് ഭായ് കേസില്‍ അലഹബാദ് ഹൈക്കോടതി ഭരണഘടനയുടെ 21 ാം അനുച്ഛേദപ്രകാരം 'വ്യക്തി' എന്ന പദം പരിമിതമായ അര്‍ഥത്തില്‍ 'മരിച്ച' വ്യക്തിയെ കൂടി ഉള്‍പ്പെടുത്തുമെന്നും, ആ വ്യക്തിയുടെ അന്തസായി ജീവിക്കാനുള്ള അവകാശം അയാള്‍ ജീവിക്കുമ്പോള്‍ ആചരിച്ചുവന്ന പാരമ്പര്യം, സംസ്‌കാരം, മതം എന്നിവയ്ക്ക് വിധേയമായി അദ്ദേഹത്തിന്റെ മൃതദേഹത്തിനുകൂടി നല്‍കേണ്ടതാണ് എന്നും നിരീക്ഷിച്ചു.
'ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ചുള്ള അന്തസും നീതിപൂര്‍വവുമായ ഇടപെടലിനുള്ള അവകാശം ജീവിച്ചിരിക്കുന്ന വ്യക്തിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ മരണപ്പെട്ട ശരീരത്തിന്കൂടി ലഭ്യമാണെന്നാണ് 1995ലെ പരമനാന്ത കറ്റാര്‍ കേസില്‍ സുപ്രിംകോടതി അഭിപ്രായപ്പെട്ടത്.
മരണശേഷം തന്റെ സ്വത്തുവകകളുടെ നിര്‍വഹണം എങ്ങനെയാവണം എന്നതിനെ സംബന്ധിക്കുന്ന പ്രഖ്യാപന പത്രമാണ് ഒസ്യത്ത്. മരണശേഷം തന്റെ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള എഴുത്തുകള്‍ അന്ത്യാഭിലാഷമായാണ് പരിഗണിക്കുക. അതുകൊണ്ട് തന്നെ ആ വ്യക്തിയുടെ ജീവിത കാലത്തെ അഭിലാഷങ്ങള്‍ക്ക് നല്‍കുന്ന നിയമപരമായ പരിഗണനയും സംരക്ഷണവും മരണാനന്തര ആഗ്രഹങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്. വ്യക്തിയുടെ അന്ത്യാഭിലാഷത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ആ വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തോട് ചെയ്യുന്ന അനീതിക്ക് തുല്യമാണ്.

സൈമണ്‍ മാസ്റ്റര്‍ വിവാദം
കേരള അനാട്ടമി നിയമപ്രകാരം ഒരു വ്യക്തി ലിഖിതമായോ അല്ലെങ്കില്‍ രോഗശയ്യയില്‍ രണ്ട് സാക്ഷികള്‍ മുമ്പാകെ വാമൊഴിയായോ മരണശേഷം തന്റെ ശരീരം അനാട്ടമി പഠനത്തിനായി ദാനം ചെയ്യാമെന്ന് സമ്മതം അറിയിക്കുകയും, ആ സമ്മതം പിന്നീട് പിന്‍വലിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ ആയത് ബന്ധപ്പെട്ട ഓഫിസര്‍ മുമ്പാകെ അറിയിക്കേണ്ടതും ബോഡി ഏറ്റെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് അദ്ദേഹം പോകേണ്ടതുമാണെന്ന് വ്യക്തമാക്കുന്നു.
സൈമണ്‍ മാസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തെ ഇസ്‌ലാമിക മതാചാരപ്രകാരം സംസ്‌കരിക്കണമെന്നാവശ്യപ്പെടുന്ന ഒരെഴുത്തും വിദ്യാര്‍ഥികള്‍ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെടുന്ന മറ്റൊരെഴുത്തുമാണ് കോടതിയില്‍ ഹാജരാക്കിയത്. മാസ്റ്ററുടെ അന്ത്യാഭിലാഷമനുസരിച്ചാണ് മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിട്ടു നല്‍കിയതെന്ന് ഭാര്യയും മക്കളും കോടതിയെ അറിയിച്ചു. ഇതനുസരിച്ചു മെഡിക്കല്‍ ഓഫിസര്‍ മൃതശരീരം ഏറ്റെടുത്ത നടപടി കേരള അനാട്ടമി നിയമപ്രകാരം ശരിയാണെന്നു കോടതി വിധിയെഴുതി. മാത്രവുമല്ല, ബോഡി ഏറ്റെടുത്ത നടപടി നിയമവിരുദ്ധമോ, അന്യായമോ, ദുരുദ്ദേശ്യപരമോ അല്ലാത്തത് കൊണ്ടുതന്നെ ഭരണഘടനയുടെ 226 ാം അനുച്ഛേദപ്രകാരം കോടതി ഇടപെടേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു.
സൈമണ്‍ മാസ്റ്ററുടെ കേസും നജ്മല്‍ ബാബുവിന്റെ സംഭവവും കൂട്ടിവായിക്കുന്നത് ഉചിതമല്ല. കാരണം, ഒന്ന് നിയമപരമായി സാധ്യതയുള്ളതും മറ്റൊന്ന് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായതുമാണ്. മരണപ്പെട്ട വ്യക്തി തന്റെ ശരീരം ദാനം ചെയ്യാന്‍ താല്‍പര്യം കാണിച്ചിരുന്നുവെന്ന് സാക്ഷ്യപെടുത്തിയാല്‍ ഏത് മൃതദേഹവും അനാട്ടമി പഠനത്തിനായി ഏറ്റെടുക്കാവുന്നതാണ് എന്നത്കൂടി ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്.

മതപരിവര്‍ത്തന നിയമം
1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് പ്രകാരം ഏതൊരു വ്യക്തിക്കും താന്‍ മുസ്‌ലിം ആണെന്നും, കരാര്‍ നിയമ പ്രകാരം മേജര്‍ ആണെന്നും ശരീഅത്ത് ആക്ട് പ്രകാരമുള്ള വിഷയങ്ങളില്‍ തനിക്ക് മുസ്‌ലിം വ്യക്തിനിയമം ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരമൊരു നിയമത്തിന് വേണ്ട ചട്ടങ്ങള്‍ ഇത് വരെ രൂപീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഈ ആവശ്യവുമായി തദേവൂസ് എന്ന അബു താലിബ് ഹൈക്കോടതിയെ സമീപിക്കുകയും താന്‍ മുസ്‌ലിം ആണെന്നും മുസ്‌ലിം വ്യക്തിനിയമം തന്റെ മേല്‍ ബാധകമാക്കണമെന്നുമുള്ള സത്യവാങ്മൂലം സ്റ്റേറ്റ് നിയോഗിക്കുന്ന അധികാരിയുടെ മുന്നില്‍ നടപ്പാക്കുവാന്‍ പറയുന്ന ഈ ചട്ടം നടപ്പിലാക്കിയിട്ടില്ല എന്നും, സ്റ്റേറ്റ് അത്തരമൊരു അധികാരിയെ നിയോഗിക്കാന്‍ ബാധ്യസ്ഥരാണ് എന്നും വാദിച്ചു. മൂന്ന് മാസത്തിനകം ഗവണ്‍മെന്റ് ചട്ടങ്ങള്‍ നിര്‍മിക്കുമെന്ന് അറിയിച്ചത് പ്രകാരമാണ് കോടതി കേസ് തീര്‍പ്പു കല്‍പ്പിച്ചത്. എന്നാല്‍, വിധിപ്രസ്താവത്തിന് ശേഷം മൂന്ന് മാസം കഴിഞ്ഞിട്ടും ചട്ടങ്ങള്‍ രൂപീകരിച്ചതായി കാണുന്നില്ല.
ഔദ്യോഗികമായി മതം മാറാന്‍ അംഗീകൃത സ്ഥാപനങ്ങളുടെ സാക്ഷ്യപത്രമോ മറ്റോ വേണ്ടതില്ല എന്നും സ്വയം നടത്തുന്ന പ്രഖ്യാപനം മതിയെന്നും കോടതി വ്യക്തമാക്കിയത് ഈയിടെയാണ്. മതം മാറിയെന്നതിനും പേര് മാറ്റത്തിനും ഏതെങ്കിലും പ്രത്യേക സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഗവണ്മെന്റ് ശഠിക്കരുതെന്നും, ആ വ്യക്തിയുടെ സ്വമേധയാ ഉള്ള പ്രഖ്യാപനം മതിയെന്നും, അത്തരം പ്രഖ്യാപനം സംശയമുളവാകുന്നതാണെങ്കില്‍ ഗവണ്‍മെന്റിനു ആവശ്യമെങ്കില്‍ അന്വേഷണം നടത്താമെന്നുമുള്ള കേരളാ ഹൈക്കോടതിയുടെ 2018ലെ വിധിപ്രസ്താവം ഇക്കാര്യം വ്യക്തമാക്കിയതാണ്.
നിലവില്‍, മേല്‍ ചട്ടങ്ങള്‍ നിലവില്‍ വരാത്തിടത്തോളം കാലം സ്വയം പ്രഖ്യാപനം (റലരഹമൃമശേീി) തന്നെ പര്യാപ്തമെന്നു ചുരുക്കം. തേവദൂസ് വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ചട്ടങ്ങള്‍ പുതുവിശ്വാസികളെ സംബന്ധിച്ചിടത്തോളം എത്രമാത്രം ഗുണകരമാകുമെന്നത് സംബന്ധിക്കുന്ന സാമൂഹികവും നിയമപരവുമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ചട്ടങ്ങള്‍ക്കനുസൃതമായി രജിസ്റ്റര്‍ ചെയ്യാത്ത പുതുവിശ്വാസികളെ സംബന്ധിച്ചിടത്തോളം മുസ്‌ലിം വ്യക്തി നിയമം എങ്ങനെ ബാധിക്കുമെന്നതടക്കമുള്ള വിഷയങ്ങള്‍ ഗൗരവതരമായി പരിഗണിക്കേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago
No Image

ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുത്; അന്‍വറിനെതിരെ പി.കെ ശ്രീമതി

Kerala
  •  3 months ago
No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago
No Image

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

National
  •  3 months ago
No Image

തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ

National
  •  3 months ago