HOME
DETAILS

കാണാതായ സഊദി മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്ന് തുര്‍ക്കി

  
backup
October 07, 2018 | 6:55 PM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0

 

 

അങ്കാറ: കാണാതായ പ്രമുഖ സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗ്ഗി കൊല്ലപ്പെട്ടെന്ന് തുര്‍ക്കി. സഊദി കോണ്‍സുലേറ്റിലാണ് മാധ്യമപ്രവര്‍ത്തകനെ കണ്ടെത്തിയതെന്നും പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് വ്യക്തമാകുന്നതെന്നും തുര്‍ക്കി അധികൃതര്‍ പറഞ്ഞു. സഊദി ഭരണകൂടത്തിന്റെ വിമര്‍ശകനായ ഇദ്ദേഹത്തെ ചൊവ്വാഴ്ച മുതലാണ് കാണാതായത്.
മാധ്യമപ്രവര്‍ത്തകനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സഊദിയില്‍നിന്ന് 15 അംഗങ്ങള്‍ തുര്‍ക്കിയിലേക്ക് എത്തിയെന്നാണ് അന്വേഷണസംഘം കരുതുന്നത്. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സഊദി പറഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പതിവ് രേഖകള്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് കോണ്‍സുലേറ്റില്‍ പ്രവേശിച്ചത്. കൊലപാതകം നടത്തിയെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് തുര്‍ക്കി ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ അലി ഇഹ്‌സാന്‍ യൂവുസ് പറഞ്ഞു.
എന്നാല്‍, മാധ്യമപ്രവര്‍ത്തകനില്ലെന്ന് തെളിയിക്കാനായി റോയിട്ടോഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് കോണ്‍സുലേറ്റില്‍ പ്രവേശിക്കാനായി സഊദി കോണ്‍സുല്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. ജമാല്‍ സഊദിയിലോ കോണ്‍സുലേറ്റിലോ ഇല്ലെന്നും അദ്ദേഹത്തെ കണ്ടെത്താനായി എംബസി തിരച്ചില്‍ നടത്തുകയാണെന്നും കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അല്‍ ഒതാബി പറഞ്ഞു.
ജമാലിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് പൈശാചികവും ഗുരുതരവുമായ പ്രവര്‍ത്തിയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് എഡിറ്റോറിയല്‍ പേജ് ഡയരക്ടര്‍ ഫ്രഡ് ഹിയാത്തി പറഞ്ഞു. തന്റെ രാജ്യത്തെ മുഷ്യത്വത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് ആത്മാര്‍ഥതയോടെ എഴുതിയ വ്യക്തിയായിരുന്നു ജമാല്‍. അദ്ദേഹത്തിന്റെ എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സഊദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ ജമാല്‍ എഴുതിയിരുന്നു. കോണ്‍സുലേറ്റില്‍ പ്രവേശിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജമാല്‍ പുറത്തുവന്നില്ല. 11 മണിക്കൂര്‍ കോണ്‍സുലറ്റിന്റെ പുറത്ത് കാത്തിരുന്നെങ്കിലും അദ്ദേഹം തിരിച്ചുവന്നില്ല. ജമാല്‍ മരിച്ചിട്ടില്ലെന്നും അങ്ങനെ വിശ്വസിക്കാന്‍ തനിക്കാവുന്നില്ലെന്നും അദ്ദേഹത്തിന്റെ വധു ഹാറ്റിസ് സെങ്കിസ് ട്വിറ്ററിലൂടെ പറഞ്ഞു.
തുര്‍ക്കിയും സഊദിയും തമ്മിലുള്ള നയതന്ത്ര ബന്ധം മികച്ച രീതിയിലല്ല. ഗള്‍ഫ് ഉപരോധം ഉള്‍പ്പെടെയുള്ളവയില്‍ സഊദിയുടെ എതിര്‍ ചേരിയിലാണ് തുര്‍ക്കി. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതക വാര്‍ത്ത പുറത്തുവന്നത് ബന്ധങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. എന്നാല്‍ കൊലപാതകത്തിനുള്ള വ്യക്തമായ തെളുകള്‍ നല്‍കാന്‍ തുര്‍ക്കിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  a month ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  a month ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  a month ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  a month ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  a month ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  a month ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  a month ago
No Image

വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി

National
  •  a month ago
No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  a month ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  a month ago


No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  a month ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  a month ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  a month ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  a month ago