സംസ്ഥാനപാതയില്‍ സ്പീഡ്‌ബ്രേക്കര്‍ അപകടക്കെണിയാവുന്നു
ചങ്ങരംകുളം: ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്തിനും ചങ്ങരംകുളത്തിനും ഇടയില്‍ രണ്ടിടത്തായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. പാതയില്‍ അപകടങ്ങള്‍ വര്‍ധിച്ചതോടെ ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ ശശീന്ദ്രന്‍ മേലെയിലിന്റെ ഇടപെടലാണ് ചിയ്യാനൂര്‍ എസ്.ആര്‍ പമ്പിനും വളയംകുളം എം.വി.എം സ്‌കൂളിനും മുന്‍വശത്ത് റബ്ബിള്‍ സ്ട്രിപ്പിന്റെ മാതൃകയില്‍ ടാറ് ഉപയോഗിച്ച് സെമി ഹബുകള്‍ നിര്‍മിച്ചത്.
എന്നാല്‍ തിരക്കേറിയ പാതയില്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് സ്പീഡ് ബ്രേക്കര്‍ കാണുമ്പോള്‍ വാഹനം ബ്രേക്ക് ചെയുന്നതിലാല്‍ തൊട്ടു പുറകിലുള്ള വാഹനവുമായി കൂട്ടിയിടിക്കുന്നതും, ഹബ്ബില്‍ ചാടുമ്പോള്‍ വാഹനം നിയന്ത്രണം വിടുന്നതും പാതയില്‍ അപകടങ്ങളുണ്ടാക്കുന്നത് പതിവാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് എസ്.ആര്‍ പമ്പിനു മുന്‍വശത്തെ സ്പീഡ് ബ്രേക്കറില്‍ ഒരേ ദിവസം വ്യത്യസ്ത സമയങ്ങളില്‍ മൂന്ന് അപകടങ്ങളും വളയംകുളം എം.വി.എം സ്‌കൂളിന് സമീപം കണ്ടൈനര്‍ ലോറിയും കഴിഞ്ഞ ദിവസം ഒരു ഇന്നോവ കാറും അപകടത്തില്‍പ്പെട്ടു.
മുന്നറിയപ്പ് ബോര്‍ഡുകള്‍ ഉണ്ടെങ്കിലും വാഹനങ്ങള്‍ അവ ശ്രദ്ധിക്കാത്തതും ഹബ്ബുകള്‍ സ്ഥാപിക്കുമ്പോള്‍ സ്ഥലത്തെ ശാസ്ത്രീയ വശം പരിശോധിച്ചതിലെ പിഴവുകളുമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
കൂടാതെ ഹബ്ബുകളുള്ള റോഡുകളില്‍ റിഫ്‌ളക്ടറും വരയും പൂര്‍ണമായി ഇല്ലാതായതും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്. ബ്രേക്കറില്‍ കൂടാതെ സംസ്ഥാന പാതയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേയും റോഡിലെ റിഫ്‌ളക്ടറുകളും വരയും ഇല്ലാതായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."