HOME
DETAILS

കോണ്‍ഗ്രസിന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ അവസാന അവസരം

  
Web Desk
October 07 2018 | 19:10 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%af%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു തിയതികള്‍ പ്രഖ്യാപിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നീ വലിയ സംസ്ഥാനങ്ങള്‍ ബി.ജെ.പിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നവയാണ്. പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് നടക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പുകൂടിയാണിത്.
അതിനാല്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള അവസാന അവസരംകൂടിയാണിത്. രാജസ്ഥാനിലും ഛത്തിസ്ഗഡിലും മധ്യപ്രദേശിലും ബി.ജെ.പിയും മിസോറാമില്‍ കോണ്‍ഗ്രസുമാണ് ഭരിക്കുന്നത്. തെലങ്കാനയില്‍ ടി.ആര്‍.എസ്സിന്റെ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു രാജിവയ്ക്കുകയായിരുന്നു.
പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് ആത്മവിശ്വാസം ലഭിക്കണമെങ്കില്‍ വിജയം അനിവാര്യമാണ്. അതിനാല്‍ ബി.ജെ.പി ഭരണത്തിലുള്ള മൂന്നു സംസ്ഥാനങ്ങളിലും അധികാരം തിരിച്ചുപിടിക്കുന്നതില്‍ കുറഞ്ഞ യാതൊരു ഫലവും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. പ്രാദേശിക കക്ഷികളായ ടി.ആര്‍.എസ്, ടി.ഡി.പി എന്നിവയ്ക്കു പുറമേ കോണ്‍ഗ്രസും ബി.ജെ.പിയും അടങ്ങുന്ന ചതുഷ്‌കോണ മത്സരം നടക്കുന്ന തെലങ്കാനയില്‍ ടി.ആര്‍.എസ്സിന് തന്നെയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
നിലവില്‍ ബി.ജെ.പിക്ക് അംഗങ്ങളില്ലെങ്കിലും മിസോറാമിലെ സമകാലിക രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ്. ആകെയുള്ള 40ല്‍ 34 സീറ്റുകളും കഴിഞ്ഞ തവണ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസം ഇക്കുറി പാര്‍ട്ടിക്കില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചതുപോലെ മിസോറാമും പിടിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിന്റെ ഗവര്‍ണറായി ബി.ജെ.പി മുന്‍ കേരളാ ഘടകം അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നിയമിച്ചതും ഈ ലക്ഷ്യത്തോടെയാണ്.
അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയ തെലങ്കാന മാറ്റിനിര്‍ത്തിയാല്‍ ബാക്കി നാലു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതില്‍ രാജസ്ഥാനിലാണ് കോണ്‍ഗ്രസിന് ഏറ്റവുമധികം പ്രതീക്ഷയുള്ളത്.
സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നല്ലൊരു ടീമുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രതീക്ഷ. മുന്‍ മുഖ്യമന്ത്രിയും തന്ത്രശാലിയുമായ അശോക് ഗെഹ്‌ലോട്ടാണ് കോണ്‍ഗ്രസ് പ്രചാരണത്തിനു ചുക്കാന്‍പിടിക്കുക.
മറുഭാഗത്ത് മുഖ്യമന്ത്രി വസുന്ധര രാജയെ മാറ്റി മറ്റൊരാളെ പരീക്ഷിക്കാന്‍പോലും കഴിയാത്ത സാഹചര്യമാണ് ബി.ജെ.പിക്കുള്ളത്. പാര്‍ട്ടിക്കുള്ളിലും വസുന്ദരയ്ക്ക് ശത്രുക്കളുണ്ട്. കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രിക്കെതിരേ സംസ്ഥാന നേതാക്കള്‍ തുടര്‍ച്ചയായി കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും അവരെ മാറ്റിയില്ല. പട്ടിജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം, ജാതി സംവരണം, കര്‍ഷക ആത്മഹത്യ എന്നീ വിഷയങ്ങളാവും സംസ്ഥാനത്ത് ബി.ജെ.പിയുടെ സാധ്യത കല്‍പ്പിക്കുക.
മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരായ ഭരണവിരുദ്ധ വികാരം ശക്തമാണ്. കര്‍ഷക സമരങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പിക്കുള്ള മറ്റൊരു തലവേദന. കോണ്‍ഗ്രസിന്റെ യുവ മുഖങ്ങളിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ പാര്‍ട്ടിക്കു വേണ്ടി അടിത്തറയൊരുക്കി തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അനുകൂല ഘടകങ്ങളിലൊന്നും ഗ്വാളിയോറിലെ പഴയ രാജ കുടുംബത്തിലെ പുതു തലമുറയില്‍പ്പെട്ട ജ്യോതിരാദിത്യയുടെ സ്വാധീനമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും ഉന്നംവയ്ക്കുന്നതും മധ്യപ്രദേശാണ്. മാവോയിസ്റ്റ് ഭീഷണികളും ക്രമസമാധാന പ്രശ്‌നങ്ങളുമാവും ഛത്തിസ്ഗഡില്‍ രമണ്‍സിങിനെതിരായ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധം.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ പൂര്‍ത്തിയാവുമ്പോഴേക്ക് അടുത്തവര്‍ഷം ജനുവരി ആകും. മെയിലാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക. അതിനാല്‍ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കും. ഫലത്തില്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ബഹളങ്ങള്‍ അടങ്ങുന്നതോടെ തന്നെ പൊതു തെരഞ്ഞെടുപ്പിനുള്ള കാഹളവും മുഴങ്ങും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago