HOME
DETAILS
MAL
സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍: പരാതികള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
backup
July 27 2019 | 20:07 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ലോ കോളജ് ജങ്ഷന് നേതാജി നഗറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന ക്വാര്‍ട്ടേഴ്സുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വാര്‍ട്ടേഴ്സുകളുടെ അറ്റകുറ്റപ്പണിയിലും പരിപാലനത്തിലും വലിയ തോതില്‍ ശ്രദ്ധക്കുറവ് വരുന്നതായുള്ള പരാതിയുണ്ട്. വീഴ്ചകള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. പ്രളയത്തിനു ശേഷമുള്ള പുനര്‍നിര്‍മാണത്തിന്റെ കാര്യത്തില്‍ തികഞ്ഞ ദീര്‍ഘവീക്ഷണത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."