അധ്യയന വര്‍ഷാരംഭം; ശക്തമായ സുരക്ഷയുമായി പൊലിസ്
തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലിസ് നാളെ മുതല്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തും. ട്രാഫിക് പൊലിസിന്റെ അനുമതിയുള്ള സ്റ്റിക്കര്‍ പതിപ്പിക്കാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വരുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കും. അനുവദനീയമായ എണ്ണത്തില്‍ കവിഞ്ഞ് കുട്ടികളെ കുത്തിനിറച്ച് യാത്രചെയ്യാന്‍ പാടില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വരുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹനനിയമപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കണം.
സ്‌കൂള്‍കുട്ടികളുമായി വരുന്ന വാഹനങ്ങള്‍ കൂടുതല്‍ സമയം റോഡുകളില്‍ പാര്‍ക്ക് ചെയ്യരുത്. നഗരത്തിലെ സ്‌കൂളുകള്‍ക്കു മുന്‍വശവും പ്രധാന ജങ്ഷനുകളിലും കര്‍ശനമായ പാര്‍ക്കിങ് നിയന്ത്രണം ഉണ്ടായിരിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വരുന്ന വാഹനങ്ങള്‍ കുട്ടികളെ വാഹനത്തില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും ക്രോസ് ചെയ്യിക്കുമ്പോഴും വാഹന ഡ്രൈവര്‍മാരോ, ക്ലീനറോ, ആയമാരോ, ഹെല്‍പ്പര്‍മാരോ ശ്രദ്ധ പുലര്‍ത്തണം. ഹെവി വാഹനങ്ങള്‍ സ്‌കൂള്‍ സമയത്ത് സ്‌കൂള്‍ സോണുകള്‍ ഒഴിവാക്കി സഞ്ചരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."