HOME
DETAILS

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

  
Web Desk
November 25, 2024 | 11:36 AM

up police arrested shahi masjid committee  president over conflict

ഉത്തര്‍പ്രദേശ്: സംഭല്‍ മസ്ജിദ് സംഘര്‍ഷത്തില്‍ ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ യു.പി പൊലിസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് പൊലിസ് നടപടി. അറസ്റ്റ് രേഖപ്പെടുത്താതെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. 

കസ്റ്റഡിയെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്തെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കി നിരോധനാജ്ഞ പുറപ്പെടുവിച്ചു. പുറത്തുനിന്നുള്ളവര്‍ക്ക് നവംബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

അതേസമയം ഷാഹി ജുമാമസ്ജിദ് സർവേയ്‌ക്കെതിരേ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ പൊലിസ് വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു. നദീം അഹമ്മദ്, ബിലാൽ അൻസാരി, നുമാൻ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. സംഘർഷത്തിനിടെ നിരവധി പൊലിസ് വാഹനങ്ങൾക്ക് തീയിട്ടതായി ജില്ലാ പൊലിസ് മേധാവി അറിക്കുന്നു.

ഇന്നലെ രാവിലെ ആറോടെ അഭിഭാഷക കമ്മിഷനും മറ്റ് ഉദ്യോഗസ്ഥ സംഘവും സർവേയ്ക്കായി എത്തിയതോടെയാണ് ഷാഹി ജുമാ മസ്ജിദ് പരിസരം സംഘർഷഭൂമിയായത്. സർവേ സംഘം എത്തിയതോടെ സ്ഥലത്തെത്തിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ മസ്ജിദ് പരിസരത്ത് പ്രകോപന മുദ്രാവാക്യം വിളിച്ചതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രകോപന മുദ്രാവാക്യം മുഴക്കിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പിരിച്ചുവിടുന്നതിന് പകരം പൊലിസ് മസ്ജിദ് പരിസരത്ത് തമ്പടിച്ച വിശ്വാസികളെ അടിച്ചോടിക്കാനാണ് ശ്രമിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതക പ്രയോഗവും നടത്തി. അതേസമയം, പ്രതിഷേധക്കാർക്കുനേരെ വെടിവച്ചിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. എന്നാൽ, പൊലിസ് വെടിവയ്ക്കുന്നതിന്റെയും പ്രതിഷേധക്കാർക്കുനേരെ കല്ലെറിയുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചു.

up police arrested shahi masjid committee  president over conflict 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  2 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  2 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  2 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  2 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  2 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  2 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  2 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  2 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  2 days ago