HOME
DETAILS
MAL
രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ; കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി സച്ചിദാനന്ദന്
backup
July 28 2019 | 12:07 PM
ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണുള്ളതെന്ന് കവി സച്ചിദാനന്ദന്. അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുന്ന സമീപനം സഹിക്കാനാവുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സച്ചിദാനന്ദന് രംഗത്തെത്തിയത്. യു.എ.പി.എ, ആര്.ടി.ഐ നിയമ ഭേദഗതികളിലൂടെ രാജ്യത്ത് അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലന്നെയുള്ളൂ. ദളിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും ഈ സര്‍ക്കാറിന് കീഴില്‍ വേട്ടയാടപ്പെടുകയാണ്. ഇത്തരം ഹിംസകള്‍ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണെന്നും സച്ചിദാന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."