സൂപ്പര്‍ കപ്പ് നേരത്തെ നടത്തില്ല
മുംബൈ: ഐ.എസ്.എല്‍, ഐ ലീഗ് ക്ലബുകള്‍ സംയുക്തമായി പങ്കെടുക്കുന്ന സൂപ്പര്‍ കപ്പ് ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പേ നടത്തില്ലെന്ന് എ.ഐ.എഫ്.എഫ്. അവസാന രണ്ടു സീസണുകളിലും ഐ.എസ്.എല്‍, ഐ ലീഗ് സീസണുകള്‍ അവസാനിച്ച ശേഷമായിരുന്നു സൂപ്പര്‍ കപ്പ് നടന്നിരുന്നത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
ഇതായിരുന്നു ടൂര്‍ണമെന്റ് നേരത്തെ ആക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധികളും മറ്റു പ്രശ്‌നങ്ങളും കാരണം ആ തീരുമാനം ഈ സീസണില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ വിശദീകരണം.
സെപ്റ്റംബറിലും ഒക്ടോബറിലുമായി സൂപ്പര്‍ കപ്പ് നടത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാല്‍ ഇനി ഐ ലീഗും ഐ.എസ്.എലും അവസാനിച്ച ശേഷം മാത്രമേ ടൂര്‍ണമെന്റ് നടക്കുകയുള്ളൂ എന്ന നിലപാടിലാണ് എ.ഐ.എഫ്.എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."