ന്യൂനപക്ഷത്തെ ഭൂരിപക്ഷം നിയന്ത്രിക്കുന്നതാകരുത് ജനാധിപത്യം: സച്ചിദാനന്ദന്‍
തൃശൂര്‍: ജനാധിപത്യം ന്യൂനപക്ഷത്തെ നിയന്ത്രിക്കുന്ന ഭൂരിപക്ഷമായി മാറരുതെന്ന് സാഹിത്യകാരന്‍ കെ.സച്ചിദാനന്ദന്‍. സമത്വമില്ലെങ്കില്‍ ജനാധിപത്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ഫ്രീഡം ഫ്രണ്ട് സംഘടിപ്പിച്ച ജനാധിപത്യ ജാഗ്രതാസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വികേന്ദ്രീകൃത അടിയന്തരാവസ്ഥയാണുള്ളത്. പ്രധാനമന്ത്രി ഇമേജുകളിലൂടെ ജീവിക്കുന്നു. ഭരണകൂടത്തിന് വിയോജിപ്പുകളോട് അസഹിഷ്ണുതയാണ്. സംസ്‌കാരത്തെയും ധൈഷണികതയെയും പോലും സംശയിക്കുന്നു.
ഇന്ത്യ സംവാദങ്ങളുടെ നാടാണെന്നു മറക്കരുത്. ഒരൊറ്റ മതത്തെ അടിച്ചേല്‍പ്പിക്കാന്‍ നോക്കിയാല്‍ രാജ്യത്തിന്റെ ഐക്യം തകരും. തങ്ങള്‍ ന്യൂനപക്ഷമാണെന്ന് ലോകത്തെവിടെയും ഫാസിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. പണ്ടുകാലത്ത് ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചത് അവിടെ സമ്പത്തിന്റെ കേന്ദ്രമായതു കൊണ്ടാണ്. അതിനെ മതപരമായ കാഴ്ച്ചപ്പാടില്‍ മാത്രം വ്യാഖ്യാനിക്കരുത്. ഏറ്റവുമൊടുവില്‍ ഗാന്ധിവധ കേസ് പുനര്‍വിചാരണയ്ക്ക് ശ്രമം നടക്കുകയാണ്. ഗാന്ധിയെ അഞ്ചുവെടിയുണ്ടകള്‍ കൊണ്ടാണ് വധിച്ചതെന്നാണ് വാദം.
അങ്ങനെ വന്നാല്‍ പഴയകേസ് ദുര്‍ബലമാകും. ഗാന്ധി ഘാതകരെന്ന ദുഷ്‌പേര് ഒഴിവാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. കാല്‍ലക്ഷം കര്‍ഷകര്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്ന രാജ്യത്തിരുന്നാണ് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. ലോകത്തെ ദരിദ്രരുടെ മൂന്നിലൊന്ന് ഇന്ത്യക്കാരാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പി.ജെ ആന്റണി അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി ബീഫ് ഫെസ്റ്റും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."