പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ അഗതി ആശ്രയ കുംടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
കേരള ഗ്രാമീണ്‍ ബാങ്ക് പേരാമ്പ്ര, കനറാ ബാങ്ക് കൂത്താളി, കൂത്താളി സര്‍വിസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.എം പുഷ്പ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി കണ്ണിപ്പൊയില്‍, വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ ഇ.വി മധു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷുജു പുല്ല്യോട്ട്, ഇ.കെ സുമ, പി.എം ബിന്ദു, കൂത്താളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മഹിമ രാഘവന്‍ നായര്‍, കനറാ ബാങ്ക് മാനേജര്‍ ശാലു, പ്രേരക്മാരായ പി സത്യന്‍, മോഹന്‍ദാസ് ഓണിയില്‍, പഞ്ചായത്ത് സെക്രട്ടറി ജേക്കബ് ജോര്‍ജ്, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി വി.കെ സജീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.കെ ബിന്ദു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."