HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ ഭീഷണി; സ്കൂള്‍ ശൗചാലയം അടച്ചുപൂട്ടി
backup
October 09 2018 | 03:10 AM
കരുനാഗപ്പള്ളി: വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ ഭീഷണി ഉയര്‍ത്തിയ സ്കൂള്‍ ശൗചാലയം അടച്ചുപൂട്ടി.
തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വെളുത്തമണലില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മിവിലാസം യു.പി സ്കൂളിലെ ശൗചാലയമാണ് അധികൃതരെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്കൂളില്‍ നിന്നും 25 മീറ്റര്‍ അകലത്തില്‍ ശൗചാലയം വേണമെന്നിരിക്കെയാണ് ഒരു മീറ്റര്‍ അകലം പോലുമില്ലാതെ ശൗചാലയം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും അസഹ്യമായ ദുര്‍ഗന്ധം ക്ലാസ് മുറികളിലേക്ക് എത്തുന്നതുമൂലം പല കുട്ടികള്‍ക്കും അസ്വസ്ഥതയുണ്ടാകാറുണ്ടെന്ന് പരാതിയുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. പരിശോധനയില്‍ എച്ച്.ഐ ഹസന്, സുലൈമാന്‍ കുഞ്ഞ്, കെ. ജയപ്രസാദ്, ഷേര്‍ളി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."