വെള്ളരിയില്‍ നിന്നും കയ്പ്പ് ഒഴിവാക്കാന്‍ മൂന്നു എളുപ്പവഴികള്‍
ധാതുക്കള്‍,വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയ വെള്ളരി കുക്കുമ്പിറ്റേസി വര്‍ഗത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. അസഹനീയമായ വേനലില്‍ ശരീരത്തിലെ ജലത്തിന്റെ അളവ് സമീകരിക്കാനും ശരീരത്തിന്റ തണുപ്പ് നിലനിലനിര്‍ത്താനും ഇവ സഹായിക്കുന്നു.വെള്ളരിയുടെ വിത്തിലും തോലിലും മറ്റു പച്ചക്കറിയില്‍ നിന്നും വ്യത്യസ്തമായി ദഹനത്തിന് ആവശ്യമായ സിലിക്കണ്‍,ക്ലോറോഫില്‍,ചില രാസപദാര്‍ത്ഥങ്ങള്‍ മുതലായവ അടങ്ങിയിരിക്കുന്നുവെന്ന് ഉഗ പ്രസിദ്ധീകരണശാലയുടെ 'ഹീലിംങ് ഫൂഡ്‌സ് ' എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമായ സ്റ്റിറോളിന്റെ സാന്നിധ്യം വെള്ളരിയുടെ തൊലിയില്‍ ഉയര്‍ന്ന അളവില്‍ കാണുന്നുണ്ട്.
വെള്ളരിയിലെ കയ്പ്പിന് കാരണം എന്ത്?
കുക്കുമ്പിറ്റേസി വര്‍ഗത്തില്‍പ്പെടുന്നു എന്നത്് തന്നെയാണ് ഒന്നാമത്തെ കാരണം. ഈ വര്‍ഗത്തില്‍പ്പെടുന്ന ചെടികള്‍ കുക്കുമ്പിറ്റേസിന്‍സ് എന്ന രാസപദാര്‍ത്ഥം ഉല്‍പ്പാദിപ്പിക്കുന്നു. ഇതു മൂലം ഈ വിഭാഗത്തില്‍പ്പെടുന്ന കായ്കള്‍ കയ്പ്പുള്ളതാവുന്നു. ഇത് ജനിതകപരമായിട്ടുള്ളതല്ല,പരിസ്ഥിതിഫലമാണ് എന്നതാണ് മറ്റൊരു കാരണം. താപനിലയിലെ ഏറ്റക്കുറച്ചിലുകളും ഇതിന് കാരണമായി വരുന്നു.
വെള്ളരിയിലെ കയ്പ്പിനെ എങ്ങിനെ ഒഴിവാക്കാം?
ഇതാ ചില മാര്‍ഗ്ഗങ്ങള്‍
1. അറ്റങ്ങള്‍ തിരുമ്മുക
വെള്ളരിയുടെ കയ്പ്പ് ഒഴിവാക്കാനായി സാധാരണയായി ഉപയോഗിച്ചുവരുന്ന മാര്‍ഗമാണിത്. വെള്ളരിയുടെ ഏറ്റവും അഗ്ര ഭാഗം ചെത്തിയെടുത്ത് അതുപയോഗിച്ച് തന്നെ വെള്ളരിയുടെ അറ്റം വൃത്താകൃതിയില്‍ തിരുമ്മുക. ഇങ്ങനെ ചെയ്യുമ്പോള്‍ വെളുത്ത നുര പോലെയുള്ള പദാര്‍ത്ഥം വെള്ളരിയില്‍ നിന്നും പുറത്തുവരുന്നതായിക്കാണാം. ഇതിനെ കുക്കുമ്പിറ്റേസിന്‍സ് എന്നു വിളിക്കുന്നു. ഇതാണ് വെള്ളരിയിലെ കയ്പ്പിന് കാരണമായ വസ്തു. വെള്ളരിയുടെ മറ്റേ അറ്റത്തും ഇതേ പ്രവര്‍ത്തനം തുടരുക. അതിനുശേഷം വെള്ളമുപയോഗിച്ച് നന്നായി കഴുകുക. മാറ്റം നിങ്ങള്‍ക്കു തന്നെ തിരിച്ചറിയാം.
2. ഉപ്പ് തര്‍പ്പണ രീതി
ഈ രീതി അത്ര സാധാരണമല്ല. എങ്കിലും വളരെ ഫലപ്രദമാണ്. വെള്ളരിയെ നീളത്തിനനുസരിച്ച് രണ്ട് പകുതിയായി ഭാഗിക്കുക. എന്നിട്ട് തുറന്ന ഭാഗത്തില്‍ ഉപ്പ് പുരട്ടി രണ്ടു ഭാഗങ്ങളും തമ്മില്‍ തിരുമ്മുക. വെള്ള നിറത്തിലുള്ള നുര രണ്ടു പകുതിയില്‍ നിന്നും പുറത്തുവരുന്നതായിക്കാണാം. രണ്ടു-മൂന്നു തവണ ആവര്‍ത്തിച്ച ശേഷം വെള്ളമുപയോഗിച്ചു കഴുകുക.
3. ഫോര്‍ക്ക് ഫറോ രീതി
ഇതൊരു എളുപ്പ മാര്‍ഗമാണ്. വെള്ളരിയുടെ അഗ്രഭാഗം ചെത്തുകയും തൊലി കളയുകയും ചെയ്യുക. അരിയുന്നതിനു മുമ്പ് ഒരു മുള്‍ക്കത്തി എടുത്ത് അതിന്റെ മുള്ള് ഉപയോഗിച്ച് വെള്ളരിയില്‍ മുകളില്‍ നിന്ന് താഴെയായി നീളത്തില്‍ മുറിവുകള്‍ ഉണ്ടാക്കുക.രാസപദാര്‍ത്ഥത്തെ പുറന്തള്ളാന്‍ വേണ്ടിയാണിത്. രണ്ടു തവണ ചെയ്ത ശേഷം കഴുകിക്കളയുക.
വെള്ളരിയിലെ കയ്പ്പിനെ പൂര്‍ണമായും ഒഴിവാക്കാന്‍ ഈ രീതികളിലൂടെ സാധിച്ചേക്കില്ല. എങ്കിലും ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."