നെടുങ്കയം പാരിസ്ഥിതിക വിനോദസഞ്ചാരകേന്ദ്രം ഇന്ന് തുറക്കും
കരുളായി: ജില്ലയിലെ പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രമായ നെടുംങ്കയം ടൂറിസ്റ്റ് കേന്ദ്രം ഇന്നുമുതല്‍ സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കും. കടുത്ത വരള്‍ച്ചയില്‍ കാട് പൂര്‍ണമായും വര@തിനാല്‍ കാട്ടുതീ പട്ടരുമെന്ന ഭീതിയെ തുടര്‍ന്നും ആദിവാസികളുടെ കുടിവെള്ള സ്രോതസായ കരിമ്പുഴയിലെ ജലം മലിനമാകാനും സാധ്യതയുള്ളതിനാലാണ് കേന്ദ്രം രണ്ട@ുമാസത്തേക്ക് നിലമ്പൂര്‍ സൗത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ സഞ്ചാരികളെ വിലക്കി കൊ@ുള്ള ഉത്തരവിറക്കിയിരുന്നത്.
അവധി ദിവസങ്ങളിലും മറ്റും നൂറുകണക്കിന് ആളുകള്‍ ഇവിടേക്ക് എത്താറുമു@ണ്ട്. വനത്തിലെ നെടുങ്കയം, മു@ക്കടവ് കോളനി നിവാസികള്‍ കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്നത് കരിമ്പുഴയെയാണ്. സഞ്ചാരികള്‍ പുഴയില്‍ ഇറങ്ങുന്നത് പതിവാണ്. വേനല്‍ രൂക്ഷമായതോടെ പുഴയിലെ നീരൊഴുക്ക് താഴ്ന്നിരുന്നു. തടയണകളും മറ്റും നിര്‍മിച്ചാണ് കോളനി നിവാസികള്‍ കുടിവെള്ളം ശേഖരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സഞ്ചാരികള്‍ പുഴയിലിറങ്ങിയാല്‍ വെള്ളം മലിനമാകാനും പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെ പടരാനും സാധ്യതയുള്ളതിനാലാണ് കേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചിരുന്നത്.
നെടുംങ്കയത്തിന്റെ ശില്‍പ്പി എന്നറിയപെടുന്ന ഡോസണ്‍ സായിപ്പിന്റെ ശവകുടീരം, നൂറ് വര്‍ഷം പഴക്കമുള്ള തേക്ക് പ്ലാന്റ്റേഷന്‍, ബ്രിട്ടീഷുകാര്‍ പണിത ഗര്‍ട്ടര്‍പാലം, ആനയെ മെരുക്കുന്ന ആനപ്പന്തി, നെടുംങ്കയം പുഴ, ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്, തേക്ക് തടി ഡിപ്പോ തുടങ്ങിയ നിരവധി സ്ഥലങ്ങളാണ് കഴ്ചക്കാര്‍ക്ക് നെടുംങ്കയത്തുള്ളത്.
കഴിഞ്ഞ ഏതാനും ദിവസമായി വനത്തിനുള്ളില്‍ നിത്യവും മഴ ലഭിക്കുന്നു@്.
ഇതോടെ കാടുതീ വ്യാപിക്കാനുള്ള സാധ്യത കുറഞ്ഞതാണ് സഞ്ചാരികളെ വീ@ും കടത്തി വിടാന്‍ വനം വകുപ്പ് തീരുമാനിച്ചത്. അതേ സമയം പുഴയില്‍ പെട്ടെന്ന് വെള്ളം ഉയരാനുള്ള സാധ്യതയുളളതിനാല്‍ പുഴയില്‍ ഇറങ്ങുന്നത് ശ്രദ്ധയോടെ വേണമെന്ന് വനപാലകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."