HOME
DETAILS

സാലറി ചലഞ്ച്: നിര്‍ബന്ധിത പിരിവ് അനുവദിക്കാനാവില്ല-സര്‍ക്കാറിനെതിരെ വീണ്ടും ഹൈക്കോടതി

  
backup
October 09 2018 | 07:10 AM

kerala-09-10-18-salary-challange-high-court-order

കൊച്ചി: സാലറി ചലഞ്ചില്‍ നിര്‍ബന്ധിത പിരിവ് അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ നടപടികളില്‍ നിര്‍ബന്ധബുദ്ധിയുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നത്. ജീവനക്കാരുടെ സാമ്പത്തിക പരാധീനത കൂടി സര്‍ക്കാര്‍ കണക്കിലെടുക്കണം. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് പറയുന്നത് നിര്‍ബന്ധിത പിരിവാണെന്നും കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള സാലറി ചലഞ്ചിന്റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് എന്‍.ജി.ഒ സംഘടന നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

സലറി ചലഞ്ച് പണം നല്‍കിയത് സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്താനുള്ള നീക്കം നടക്കുന്നവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാത്തവരുടെ പട്ടിക തയാറാക്കിയതെന്തിനെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ദുരിതാശ്വാസത്തിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്നും പറഞ്ഞ കോടതി പട്ടിക പുറത്തുവിടരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  21 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  21 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  21 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  21 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  21 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  21 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  21 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  21 days ago