HOME
DETAILS
MAL
സ്പോട്ട് അഡ്മിഷന് നടത്താനുള്ള കോളജുകളുടെ അധികാരം നിര്‍ത്തലാക്കി
backup
July 31 2019 | 13:07 PM
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ സ്പോട്ട് അഡ്മിഷന് പ്രക്രിയയിലെ ക്രമക്കേടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ കര്‍ശന നടപടി. കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ സ്പോട്ട് അഡ്മിഷന് നടത്താനുള്ള കോളജുകളുടെ അധികാരം നീക്കി. ഈ വര്‍ഷം എല്ലാ കോളജുകളിലേയും ഒഴിവുകളില്‍ സര്‍വകലാശാല നേരിട്ടാണ് പ്രവേശനം നടത്തുക.
അവസാനം ഒഴിവു വരുന്ന സീറ്റുകളിലും സര്‍ക്കാര്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുന്ന കോഴ്സുകളിലുമാണ് അധ്യാപകരുടെ സഹായത്തോടെ അനര്‍ഹര്‍ പ്രവേശനം നേടിയിരുന്നത്. ഓണ്‍ലൈന്‍ പ്രക്രിയക്ക് പുറത്തായിരുന്നു പ്രവേശന നടപടികള്‍. സ്പോട്ട് അഡ്മിഷന് പിന്നിലുള്ള ക്രമക്കേടുകള്‍ ഉയര്‍ത്തി സര്‍വ്വകലാശാലക്ക് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."