ഫാര്‍മസിയില്‍ ജീവനക്കാരില്ല; ആശുപത്രിയില്‍ രോഗികള്‍ ബഹളംവച്ചു
പാനൂര്‍: പാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ഫാര്‍മസി ജിവനക്കാരന് ലീവില്‍ പോയതോടെ ഫാര്‍മസി പ്രവര്‍ത്തനം അവതാളത്തിലായെന്ന് പരാതി. മരുന്നു കിട്ടാന്‍ ബുദ്ധിമുട്ടായതോടെ രോഗികള്‍ പ്രതിഷേധിച്ചു. സ്ഥിരം ജീവനക്കാരന് നേരത്തെ ലീവില്‍ പോയതിനാല്‍ താല്‍ക്കാലിക ജീവനക്കാരനെ നിയമിക്കുകയായിരുന്നു. ദിവസവും നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ഫാര്‍മസി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് രോഗികളെ ഏറെ ദുരിതത്തിലാക്കി.
ആരോഗ്യമന്ത്രി ഇടപെട്ട് ആവശ്യമായ ജീവനക്കാരുടെ സേവനം ഉറപ്പ് വരുത്തി ഫാര്‍മസി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് മനുഷ്യാവകാശ സംരക്ഷണമിഷന്‍ ജില്ലാ എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.പി
പ്രകാശന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇ. മനീഷ് ജില്ലാ സെക്രട്ടറി കെ.കെ ചാത്തുകുട്ടി, ജില്ലാ രക്ഷാധികാരി ഗോപാലകൃഷ്ണന്, സാഹിദ കണ്ണൂര്‍, പി.പി സര
ള, സി.എം മാത്യൂ, ഒന്തത്ത് കുഞ്ഞിക്കണ്ണന്, ഇ.കെ ഷനിജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."