ഉച്ചക്കഞ്ഞിക്കുള്ള അരിയില്‍ പുഴുക്കളും കീടങ്ങളും; അധികൃതര്‍ക്ക് പരാതി നല്‍കി
അമ്പലപ്പുഴ: വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചകഞ്ഞിയ്ക്കായി കൊണ്ടുവന്ന അരിയില്‍ പുഴുക്കളും കീടങ്ങളും. പുന്നപ്ര അറവ്കാട് മാനേജ്‌മെന്റ് എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി എത്തിച്ച അരിയിലാണ് പുഴക്കളേയും കീടങ്ങളേയും കണ്ടെത്തിത. ് ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ തിരുവമ്പാടി മാവേലി സ്റ്റോറില്‍ നിന്നും 51 ചാക്കുകളിലായി 644 കിലോഗ്രാം അരി മിനിലോറിയില്‍ സ്‌കൂളില്‍ എത്തിയത്. പ്രാദേശിക തൊഴിലാളികള്‍ ലോറിയില്‍ നിന്നും അരി ഇറക്കുമ്പോഴാണ് തൊഴിലാളികളുടെ ശരീരത്തില്‍ പുഴുക്കളും കീടങ്ങളും പടര്‍ന്നതായി കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ സ്‌കൂള്‍ മാനേജ്‌മെന്റ് അംഗങ്ങളും അദ്ധ്യാപകരും ചേര്‍ന്ന് അരി നിറച്ച ചാക്ക് പരിശോധിച്ചു. ഇന്ന് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിയ്ക്കാനിരിയ്‌ക്കെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചകഞ്ഞിയ്ക്കായി 2 വര്‍ഷം പഴക്കംചെന്ന അരി എത്തിയത്.പിന്നീട് മാനേജ്‌മെന്റ് അധികൃതര്‍ ആലപ്പുഴ എ ഇ ഒയെ ആസാദിനെ വിവിരം അറിയിച്ചു. എ ഇ ഒ തിരുവമ്പാടിയിലെത്തി മാവേലി സ്റ്റോര്‍ അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും രണ്ടുദിവസം മുമ്പാണ് ആലപ്പുഴ ഫുഡ്‌കോര്‍പറേഷനില്‍നിന്നും അരി ലഭിച്ചതെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തേക്കുള്ള ഉച്ചക്കഞ്ഞിക്കായി അരി പുറത്ത് നിന്നും എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."