HOME
DETAILS
MAL
നികുതി ഇളവില്‍ ലാഭം കൊയ്ത് ആഭ്യന്തര സര്‍വിസ്
backup
July 31 2019 | 19:07 PM
സംസ്ഥാനത്ത് നാലുമാസമായി ആഭ്യന്തര വിമാനങ്ങള്‍ക്ക് ഇന്ധന നികുതിയില്‍ ഇളവ് നല്‍കിയിട്ടും വിമാനയാത്ര ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്താതെ കമ്പനികള്‍ യാത്രക്കാരെ പിഴിയുന്നു.
സംസ്ഥാനത്തുനിന്നുള്ള ആഭ്യന്തര സെക്ടറില്‍ സര്‍വിസ് നടത്തുന്ന വിമാന കമ്പനികള്‍ക്കാണ് കണ്ണൂര്‍ ഒഴികെയുള്ള വിമാനത്താവളങ്ങള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ മുതല്‍ 29.01 ശതമാനത്തില്‍നിന്ന് 5 ശതമാനമായി ഇളവ് വരുത്തിയിരുന്നത്.
കണ്ണൂരില്‍നിന്ന് ഒരുശതമാനം നികുതിയാണ് ഈടാക്കുന്നത്. എന്നാല്‍ ഇതുവരെ വിമാന യാത്രാ ടിക്കറ്റിലൊന്നും ഒരു ഇളവും നല്‍കാതെ വിമാന കമ്പനികള്‍ ലാഭം കൊയ്യുകയാണ്.
കണ്ണൂര്‍ വിമാനത്താവളത്തിന് 10 വര്‍ഷത്തേക്ക് വിമാന ഇന്ധനനികുതി ഒരു ശതമാനമാക്കിയതിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കരിപ്പൂര്‍, തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ക്കു കൂടി ആനുകൂല്യം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."