HOME
DETAILS

അഖിലേഷിന്റെ ആത്മഹത്യ: പി.കെ.എസ് പ്രതിഷേധ മാര്‍ച്ച് നടത്തി

  
backup
October 10 2018 | 02:10 AM

%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%bf

മുക്കം: അഗസ്ത്യന്‍മുഴി മുള്ളമ്പലത്തുകണ്ടി അഖിലേഷിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം ദലിത് സംഘടനയായ പട്ടികജാതി ക്ഷേമസമിതി പ്രതിഷേധ മാര്‍ച്ച് നടത്തി.
ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷ വിമര്‍ശനമാണ് മാര്‍ച്ചില്‍ ഉയര്‍ന്നത്. മുക്കം മത്തായി ചാക്കോ സ്മാരകത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം മുക്കം ആശുപത്രി ജങ്ഷന്‍ ചുറ്റി മുക്കം ടൗണില്‍ സമാപിച്ചു. അഖിലേഷ് ആത്മഹത്യ ചെയ്ത് രണ്ട് ആഴ്ച കഴിഞ്ഞിട്ടും പൊലിസിന്റെ ഭാഗത്തുനിന്ന് അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പി.കെ.എസ് നേതാക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഖിലേഷിന്റെ പിതാവും പട്ടികജാതി ക്ഷേമ സമിതിയും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പട്ടികജാതി കമ്മിഷനും പരാതി നല്‍കിയെങ്കിലും കേസില്‍ ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ഉണ്ടാകാത്തത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു. പി.കെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ടി ബാബു ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.ടി ബിനു, നീലേശ്വരം ലോക്കല്‍ സെക്രട്ടറി ഇ.കെ രാജന്‍, പി.കെ.എസ് ഏരിയാ പ്രസിഡന്റ് കെ.സി നാടിക്കുട്ടി സംസാരിച്ചു.
വി. ലീല, കെ.പി കുഞ്ഞന്‍, സി.എ പ്രദീപ്, കെ.പി ചെറു നാഗര്‍, അഖിലേഷ്, ബാലകൃഷ്ണന്‍ കുന്നുമ്മല്‍, പി. ഭാസ്‌കരര്‍, ശ്രീധരന്‍ തെച്യാട്, ഒ. സുബീഷ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലങ്കില്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരം നടത്തുമെന്ന് പി.കെ.എസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago