HOME
DETAILS

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

ADVERTISEMENT
  
Web Desk
September 13 2024 | 09:09 AM

Clashes Erupt in Himachal Pradeshs Sanchouli During Mosque Demolition Protest CCTV Footage Released

ഷിംല: ഹിമാചല്‍ പ്രദേശിലെ സഞ്ചൗലിയില്‍ മുസ്‌ലിം പള്ളിയുടെ ഒരു ഭാഗം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തീവ്ര ഹിന്ദുസംഘടന പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഹിമാചല്‍ പ്രദേശ് പൊലിസ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പ്രതിഷേധത്തില്‍ ആറ് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ വനിത പൊലിസ് ഉദ്യോഗസ്ഥയുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് കശേരുവിന് പൊട്ടല്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 

ബാരിക്കേഡുകള്‍ തകര്‍ത്ത പ്രക്ഷോഭകര്‍ പൊലിസിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എഫ്.ഐ.ആറുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതേസമയം, തീവ്ര ഹിന്ദുസംഘടനകളുടെ പ്രതിഷേധം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യത്തില്‍ സമാധാന നീക്കവുമായി മുസ്‌ലിംകള്‍ രംഗത്തെത്തി. അനധികൃതമെന്ന് ആരോപിക്കുന്ന പള്ളിയുടെ ഭാഗം സീല്‍ ചെയ്യണമെന്നും കോടതി ഉത്തരവ് എതിരാണെങ്കില്‍ തങ്ങള്‍ തന്നെ പൊളിക്കാന്‍ തയാറാണെന്നും വ്യക്തമാക്കി മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി ഷിംല മുനിസിപ്പല്‍ കമീഷണര്‍ക്ക് കത്തുനല്‍കി.

പള്ളി ഇമാമും വഖഫ് ബോര്‍ഡ്, മസ്ജിദ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്നതാണ് മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി. അതേസമയം, പള്ളിയുടെ അനധികൃത നിര്‍മാണം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആഹ്വാനം ചെയ്ത ദേവ് ഭൂമി സംഘര്‍ഷ് കമ്മിറ്റി അംഗങ്ങള്‍ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനം സ്വാഗതം ചെയ്തു.

Clashes broke out in Sanchouli, Himachal Pradesh, during a protest demanding the demolition of a portion of a mosque.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 days ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 days ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 days ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 days ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 days ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 days ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 days ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 days ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 days ago