പ്രളയ സെസ് ഇന്നു മുതല്‍ പ്രാബല്ല്യത്തില്‍
തിരുവനന്തപുരം: വിലക്കയറ്റം വിളിച്ചുവരുത്തി ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രളയസെസ് നിലവില്‍ വന്നു. 12,18,28 ശതമാനം ജി.എസ്.ടി നിരക്കുകള്‍ക്കുകീഴില്‍ വരുന്ന 928 ഉല്‍പന്നങ്ങള്‍ക്കാണ് ഒരുശതമാനം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനമാണ് സെസ്. ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റ് എന്നിവയെ സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ്, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവക്ക് സെസ് അധികഭാരമാകും.
രണ്ടുവര്‍ഷത്തേക്കാണ് സെസ് പിരിക്കുക. ഇതുവഴി 1,200 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ തുക കൊണ്ട് ഗ്രാമീണ റോഡുകളുടെ നിര്‍മാണവും നവീകരണവുമാണ് ലക്ഷ്യം. അതേസമയം, ജി.എസ്.ടി ഇല്ലാത്തതും അഞ്ച് ശതമാനം ജി.എസ്.ടി നിരക്കില്‍പ്പെട്ടതുമായ ഉല്‍പന്നങ്ങള്‍ക്ക് പ്രളയ സെസില്ല.
വില കൂടുന്നവ
ഫര്‍ണിച്ചര്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ചെരിപ്പ്, നോട്ട്ബുക്ക്, മഴക്കോട്ട്, ഷേവിങ് ക്രീം, ബാഗ്, പെര്‍ഫ്യൂം, എയര്‍ ഫ്രഷ്‌നര്‍, ഷാംപൂ, സിഗരറ്റ്, പ്രഷര്‍ കുക്കര്‍, വെണ്ണ, നെയ്യ്, ശീതളപാനീയങ്ങള്‍, ശീതീകരിച്ച ഇറച്ചി, ദോശ ഇഡ്ഡലി മാവ്, കേക്ക്, ഐസ്‌ക്രീം, ചോക്കലേറ്റ്, മിനറല്‍ വാട്ടര്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, സോസ്, സിസി ടിവി, കംപ്യൂട്ടര്‍, വാച്ച്, ക്ലോക്ക്, കാര്‍, മോട്ടര്‍ സൈക്കിള്‍, ഫാന്‍, എല്‍ഇഡി ബള്‍ബ്, ബാത്‌റൂം ഉപകരണങ്ങള്‍, മൈക്ക, കണ്ണട, വാഷിങ് മെഷീന്‍, ഡിഷ്വാഷര്‍, ഗ്രൈന്‍ഡര്‍, ടിവി, എസി, മിക്‌സി, സ്വിച്ച്, റഫ്രിജറേറ്റര്‍, മൈക്രോവേവ് അവ്ന്‍, ടയര്‍, എയര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍, കുട, സ്പൂണ്‍, സ്റ്റീല്‍ പാത്രങ്ങള്‍, മരുന്നുകള്‍, ജാം, ബിസ്‌കറ്റ്, കോണ്‍ഫ്‌ലേക്‌സ്, പല്‍പ്പൊടി, ക്യാമറ,സിമന്റ്, പെയിന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വയറിങ് കേബിള്‍, പൈപ്പ്, മെത്ത, വ്യായാമ ഉപകരണങ്ങള്‍, പാന്‍മസാല, 1,000 രൂപയ്ക്കു മുകളിലുള്ള തുണിത്തരങ്ങള്‍, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ്, ലോട്ടറി, ഹോട്ടല്‍ മുറി വാടക, സിനിമാ ടിക്കറ്റ്, ഫോണ്‍ ബില്‍, പ്ലൈവുഡ് തുടങ്ങിയവ.
വില കൂടാത്തവ
ശര്‍ക്കര, ഇറച്ചി, മത്സ്യം, മുട്ട, തൈര്, പച്ചക്കറി, പഴങ്ങള്‍, ബ്രെഡ്, ഉപ്പ്, സാനിറ്ററി നാപ്കിന്‍, ഊന്നുവടി, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍, ദിനപത്രം, ഹോട്ടല്‍ ഭക്ഷണം, ട്രെയിന്‍ ടിക്കറ്റ്, ബസ് ടിക്കറ്റ്, 1000 രൂപയ്ക്കു താഴെയുള്ള തുണിത്തരങ്ങള്‍, മണ്ണെണ്ണ, കശുവണ്ടി, ഇന്‍സുലിന്‍, ബ്രാന്‍ഡഡ് ഭക്ഷണം, ചപ്പാത്തി, റൊട്ടി, മദ്യം, ഭൂമി രജിസ്‌ട്രേഷന്‍, പെട്രോള്‍, അരി, പാല്‍, പഞ്ചസാര തുടങ്ങിയവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."