പ്ലാസ്റ്റിക് മുക്തമാകാന്‍ വയനാട്
കല്‍പ്പറ്റ: ജനുവരി മുതല്‍ ജില്ലയില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷനായി കലക്ടറേറ്റില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടേയും ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.
സമ്പൂര്‍ണ മാലിന്യ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിക്കും യോഗം രൂപം നല്‍കി. നവംബര്‍ ഒന്നു മുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഘടക സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കും. ഒക്‌ടോബര്‍ 27ന് വാര്‍ഡ്തല മാലിന്യ വിമുക്ത പ്രഖ്യാപനവും, നവംബര്‍ 14ന് പഞ്ചായത്ത്തല മാലിന്യ വിമുക്ത പ്രഖ്യാപനവും, ഡിസംബര്‍ 31 ജില്ലാ തല പ്രവര്‍ത്തനവും പൂര്‍ത്തിയാക്കി ജനുവരി ഒന്നിന് മാലിന്യ വിമുക്ത ജില്ലയായി പ്രഖ്യാപിക്കാനാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ കൂടുതല്‍ വന്നു പോകുന്ന സ്ഥലങ്ങളിലും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. കാനകളിലേക്ക് മലിന ജലമൊഴുക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന നടത്തി പിഴ ഈടാക്കാനും യോഗം ആരോഗ്യ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ശുചീകരിച്ച ഇടങ്ങളില്‍ രാത്രി കാലം മാലിന്യം തള്ളുന്നതും, ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്ന ജീവനക്കാര്‍ക്കെതിരേയും കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കി. എല്ലാ പഞ്ചായത്തിലും സമയബന്ധിതമായി മെറ്റീരിയല്‍ കളക്ഷന്‍ ഫസിലിറ്റി (എം.സി.എഫ്) ഉടന്‍ സ്ഥാപിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
ഒക്‌ടോബറില്‍ ശുചിത്വമിഷന്‍ ഈ ലക്ഷ്യം നേടുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടി ആരംഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അധ്യക്ഷനായും ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി സെക്രട്ടറിയായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, നഗരസഭാ പ്രതിനിധി, നൂല്‍പ്പുഴ, എടവക, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ അംഗങ്ങളായും ഏകോപന സമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്‍മാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഡി.റ്റി.പി.സി, കാറ്ററിങ് പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ യോഗം ഓക്‌ടോബര്‍ 12ന് രാവിലെ 11ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."