യു.എ.പി.എ ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി: വിവാദ യു.എ.പി.എ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങി. ബില്‍ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. ബില്ലില്‍ ചര്‍ച്ച ഇന്നും തുടരും. ഉച്ചയോടെ ബില്ലില്‍ വോട്ടെടുപ്പ് നടക്കും. വ്യക്തികളെ ഭീകരനായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും എന്‍.ഐ.എക്ക് അധികാരം നല്‍കുന്നതാണ് ബില്‍. ബില്ലിനെതിരേ ലോക്സഭയില്‍ പ്രതിപക്ഷം എതിര്‍പ്പുന്നയിച്ചിരുന്നു. ഇന്നലെ മെഡിക്കല്‍ ബില്‍ പാസാക്കിയതിന് പിന്നാലെയാണ് യു.എ.പി.എ ബില്‍ പരിഗണിച്ചത്. എന്നാല്‍ ഇതിനെ പ്രതിപക്ഷം എതിര്‍ത്തു. ബില്‍ അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. തര്‍ക്കത്തിനൊടുവില്‍ ബില്ലില്‍ രാത്രി എട്ടുവരെ ചര്‍ച്ചയാവാമെന്നും ബാക്കി ചര്‍ച്ച ഇന്നത്തേക്ക് മാറ്റാനും തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."