HOME
DETAILS
MAL
മാധ്യമ സ്വതന്ത്ര്യം: പ്രതിഷേധം നടത്തി
backup
July 31 2016 | 23:07 PM
വാടാനപ്പള്ളി: മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്ത പൊലിസ് നടപടിക്കെതിരേ വാടാനപ്പള്ളി ഹരിത സാന്ത്വനം സാംസ്ക്കാരിക കൂട്ടായ്മ പ്രതിഷേധിച്ചു. അടിയന്തരാവസ്ഥ കാലത്ത് പോലും അരങ്ങേറാത്ത മാധ്യമ വേട്ടയാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉരുക്കുമുഷ്ടി കൊണ്ട് ജനാധിപത്യ മാധ്യമപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താമെന്ന് വ്യാമോഹിക്കരുതെന്നും ഹരിത സാന്ത്വനം ഓര്‍മിപ്പിച്ചു. ഹരിത സാന്ത്വനം പ്രസിഡന്റ് അറക്കല്‍ അന്‍സാരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.ഐ മുഹമ്മദ് സാബിര്‍, മേപ്പറമ്പില്‍ കുഞ്ഞിമോന്, നൗഷാദ് പുളിക്കല്‍, അക്ബര്‍ പടിഞ്ഞാറയില്‍, വി.എം സമാന്, ടി.എം മുഹമ്മദ് ഷിയാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."