HOME
DETAILS
MAL
കഞ്ചാവ് കടത്തു കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി പിടിയിലായി
backup
July 31 2016 | 23:07 PM
പാലക്കാട്: കോയമ്പത്തൂരില്‍നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വരികയായിരുന്ന രണ്ട് പേരെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. മണ്ണാര്‍ക്കാട് തെങ്കര മണലടി മൂത്തേടത്തു മുഹമ്മദലി (30), തെങ്കര മണലടി മേലേതില്‍ സഹദ് (19 ) എന്നിവരാണ് അറസ്റ്റിലായത്.
മുഹമ്മദലി മൂന്നുമാസം മുന്‍പ് ഗോപാലപുരം എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് നാല് കിലോ കഞ്ചാവ് കടത്തിയതിന് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയും കോടതി റിമാന്റ് ചെയ്തിരുന്നു ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കഞ്ചാവ് കടത്തിന് പിടികൂടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍പറഞ്ഞു.
എക്സൈസ് സി.ഐ ഡി. ശ്രീകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ കെ .സി രൂപേഷ്, ജി. ജയപ്രകാശ്, പി. സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."