HOME
DETAILS
MAL
കുട്ടികളെക്കൊണ്ട് അധ്യാപകരുടെ കാല് കഴുകിപ്പിച്ചത് വിവാദത്തില്‍
backup
August 02 2019 | 18:08 PM
കോട്ടയം: ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളില്‍ വിദ്യാര്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്കഴുകിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് പരാതി.
എല്ലാ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളും പഠിക്കുന്ന സ്കൂളില്‍ ഗുരുപൂജയെന്ന പേരില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് കാല്കഴുകിപ്പിക്കുകയായിരുന്നു. എസ്.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രവീണ്‍ മോഹനാണ് ബാലാവകാശ കമ്മിഷന് പരാതി നല്‍കിയത്.
സംഭവം വിവാദമായതോടെ ഇതുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍ സ്കൂളിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കി. 1990ലാണ് സ്കൂള്‍ സ്ഥാപിതമായത്. ആര്.എസ്.എസുമായി ബന്ധമുള്ളവരാണ് സ്കൂള്‍ മാനേജ്മെന്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."