സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം,കുടുംബവും ആക്ഷന്‍ കമ്മിറ്റിയും അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി
കാസര്‍കോട്: സമസ്ത ഉപാധ്യക്ഷനും ചെമ്പിരിക്ക-മംഗളൂരു ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകക്കേസില്‍ സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ട് പ്രതികളെ രക്ഷപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. സി.ബി.ഐയുടെ നിഷേധാത്മക നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടിലാണ് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരിക്കുന്നത്.
ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. യൂസുഫ് ബാഖവി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. എസ്.എം ബഷീര്‍ കുഞ്ഞത്തൂര്‍, മേരി സുരേന്ദ്രനാഥ്, നൗഫല്‍ ഉളിയത്തടുക്ക, ഹമീദ് കുണ്ട്യടുക്കം, യൂനുസ് തളങ്കര, മുഹമ്മദ് കുഞ്ഞി തുരുത്തി, അമ്പലത്തറ കുഞ്ഞികൃഷ്ണന്, അശ്റഫ് എടനീര്‍, ഫാറൂഖ് തങ്ങള്‍, സി.എ ശാഫി, ഇ. അബ്ദുല്ല കുഞ്ഞി, അബൂബക്കര്‍ ഉദുമ, യൂസുഫ് ഉദുമ, ശരീഫ് ചെമ്പിരിക്ക, ഉബൈദുല്ല കടവത്ത്, താജുദ്ദീന് പടിഞ്ഞാര്‍, ആബിദ് മഞ്ഞംപാറ, മുസ്തഫ സര്‍ദാര്‍, സി.എം ജലീല്‍, സഹീദ് ചേരൂര്‍, സി.എം അബ്ദുല്ല കുഞ്ഞി, മുസ്തഫ എതിര്‍ത്തോട്, റൗഫ് ബായിക്കര, അബ്ദുല്‍ഖാദര്‍ സഹദി, താജുദ്ദീന് ചെമ്പരിക്ക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."