'കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം'
വൈക്കം: നെല്ല് കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സൗത്ത് പാടശേഖര നെല്ലുല്പാദക സമിതി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുവാന്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഏര്‍പ്പെടുത്തിയ കീര്‍ത്തി, വെള്ളാഞ്ചേരി മില്ലുകള്‍ നെല്ല് എടുക്കാത്തതിനെത്തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധിയും വളരെ വലുതാണ്. ഈ മില്ലുകളെ കരിമ്പട്ടികയില്‍പ്പെടുത്തി നെല്ല് സംഭരണത്തില്‍ നിന്നും ഒഴിവാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.കെ ആശ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. എ.എസ് ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കൃഷിക്കാരുടെ മക്കള്‍ക്ക് എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. നെല്ലുല്പാദക സമിതി ഭാരവാഹികളായി എ.എസ് ഗോപാലകൃഷ്ണന് (പ്രസിഡന്റ്), സി.പി കാര്ത്തികേയന് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."