റഷ്യയുമായുള്ള ആണവകരാറില്‍ നിന്ന് യു.എസ് പിന്‍മാറുന്നു
മോസ്‌കോ: ശീതയുദ്ധാനന്തരം ലോകത്തെ വന്‍ശക്തികളായ അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് യു.എസ് ഏകപക്ഷീയമായി പിന്മാറുന്നു. ദേശീയ താല്‍പര്യം പരിഗണിച്ച് എന്നു പറഞ്ഞാണ് പിന്‍വാങ്ങല്‍. ഇതു വീണ്ടും മാരകസംഹാര ആയുധങ്ങള്‍ നിര്‍മിക്കുന്നതിലേക്കു ലോകത്തെ നയിക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നു.
ഇരു രാജ്യങ്ങളും ഒപ്പുവച്ച ഐ.എന്‍.എഫ് കരാര്‍ ലംഘിച്ച് റഷ്യ നൂതന ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെന്നാരോപിച്ചാണ് യു.എസ് കരാറില്‍ നിന്നു പിന്മാറുന്നത്. എന്നാല്‍ ആരോപണം റഷ്യ നിഷേധിച്ചിരുന്നു. റഷ്യ ലജ്ജയില്ലാതെ കരാറില്‍ നിന്നു പിന്‍വാങ്ങിയ സ്ഥിതിക്ക് തങ്ങള്‍ക്ക് കരാറില്‍ തുടരാനാവില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
1987ല്‍ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനും അന്നത്തെ സോവിയറ്റ് യൂനിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവുമാണ് ചരിത്രപ്രധാനമായ ഈ കരാറില്‍ ഒപ്പുവച്ചത്. 500 കി.മീ മുതല്‍ 5,500 കി.മീ വരെ ദൂരപരിധിയുള്ള ഭൗമോപരിതല ആണവമിസൈലുകളും മധ്യദൂര മിസൈലുകളും നിര്‍മിക്കുന്നതിനു നിയന്ത്രണം കൊണ്ടുവരുന്നതായിരുന്നു കരാര്‍. ഇത് ഇരു രാജ്യങ്ങളുടെയും ആയുധപ്പന്തയത്തിന് അറുതിവരുത്താനും സഹായകമായി. അതിനിടെ കരാര്‍ വിലക്കുന്ന ബാലിസ്റ്റിക് മിസൈലും ക്രൂയിസ് മിസൈലും ആഗസ്തിനും നവംബറിനുമിടയില്‍ പരീക്ഷിക്കാന്‍ യു.എസ് പദ്ധതിയിടുന്നുണ്ട്. അതേസമയം റഷ്യക്കാണ് കരാര്‍ തകര്‍ന്നതിന്റെ ഉത്തരവാദിത്തമെന്നാണ് യു.എസും നാറ്റോയും പറയുന്നത്. എന്നാല്‍ യു.എസ് ആ കരാറിനെ ഇല്ലാതാക്കിയെന്നാണ് റഷ്യയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."